ദേശീയ പണിമുടക്ക് കെഎസ്ആര്‍ടിസി സര്‍വ്വീസുകളെ ബാധിക്കില്ല: ടോമിന്‍ ജെ തച്ചങ്കരി

48 മണിക്കൂർ പണിമുടക്ക് ശബരിമലയിലെ കെ എസ് ആർ ടി സിയുടെ സർവ്വീസുകളെ ബാധിക്കില്ലെന്ന് സിഎംഡി ടോമിൻ ജെ. തച്ചങ്കരി.

നിലയ്ക്കൽ – പമ്പ ചെയിൻ സർവ്വീസും ഡിപ്പോകളിൽ നിന്നുള്ള സർവ്വീസുകളും നടത്തും. ഹർത്താൽ – പണിമുടക്ക് എന്നിവയിൽ നിന്നും ഒ‍ഴിവാക്കണമെന്നും തച്ചങ്കരി ആവശ്യപ്പെട്ടു.

ഇന്ന് അർദ്ധരാത്രിയോടെ ആരംഭിക്കുന്ന 48 മണിക്കൂർ പണിമുടക്കിൽ അയ്യപ്പൻമാർക്ക് ബുദ്ധിമുട്ടാകാതിരിക്കാനുള്ള നടപടികളാണ് കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റ് സ്വീകരിക്കുന്നത്.

ശബരിമലയിലെ കെ എസ് ആർ ടി സിയുടെ സർവ്വീസുകളെ പണിമുടക്ക് ബാധിക്കില്ലെന്ന് സിഎംഡി ടോമിൻ ജെ. തച്ചങ്കരി വ്യക്തമാക്കി.

ജീവനക്കാരുടെ ലഭ്യത അനുസരിച്ച് മറ്റ് സർവ്വീസുകൾ നടത്താൻ ശ്രമിക്കും. ഹർത്താൽ – പണിമുടക്ക് എന്നിവയിൽ നിന്നും കെയെ ഒ‍ഴിവാക്കണമെന്ന് രാഷട്രീയ പാർട്ടികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത് സംബന്ധിച്ച് തൊ‍ഴിലാളി യൂണിയനുകൾക്ക് കത്തയക്കുമെന്നും തച്ചങ്കരി പറഞ്ഞു. ഇരുളിന്‍റെ മറവിൽ കെ.എസ്.ആർ.ടി.സിയെ ആക്രമിക്കുന്നവരെയും തച്ചങ്കരി വെല്ലുവിളിച്ചു.

പൊലീസിന് കേരളത്തിലെ മു‍ഴുവൻ കെ.എസ്.ആർ.ടി.സി ബസ്സുകൾക്കും സംരക്ഷണം നൽകാൻ സാധിക്കില്ല. ജനങ്ങൾ തന്നെ ഈ പൊതുമേഖലാ സ്ഥാപനത്തെ സംരക്ഷിക്കുന്നതിന് മുന്നോട്ട് വരണമെന്നും തച്ചങ്കരി ആവശ്യപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here