വിപണി കീഴടക്കാനെത്തുന്നു പുതിയ ടൊയോട്ട കാമ്രി ഹൈബ്രിഡ്; വില്‍പ്പനയ്ക്കെത്തുന്നത് ഏഴുനിറങ്ങളില്‍

വിപണി കീഴടക്കാനെത്തുന്നു പുതിയ ടൊയോട്ട കാമ്രി ഹൈബ്രിഡ്. 35 മുതല്‍ 40 ലക്ഷം രൂപ വരെ മോഡലിന് വില വരുന്ന ടൊയോട്ട കാമ്രി ഹൈബ്രിഡിനെ ജനുവരി 18 ന് ഇന്ത്യന്‍ വിപണിയിലെത്തിക്കും.

ആറ്റിറ്റിയൂഡ് ബ്ലാക്, ഗ്രാഫൈറ്റ്, ബേര്‍ണിംഗ് ബ്ലാക്, സില്‍വര്‍, ഫാന്റം ബ്രൗണ്‍, പേള്‍ വൈറ്റ് പ്രീമിയം, റെഡ് തുടങ്ങി ഏഴു നിറങ്ങളിലാണ് കാമ്രി ഹൈബ്രിഡ് വില്‍പ്പനയ്ക്കെത്തുന്നത്.

പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഹെഡ്സ്അപ്പ് ഡിസ്പ്ലേ എന്നിവയെല്ലാം 2019 കാമ്രി ഹൈബ്രിഡിന്റെ എടുത്ത് പറയാവുന്ന ഗുണങ്ങളാണ്.

ടൊയോട്ട ന്യൂ ജനറേഷന്‍ ആര്‍കിടെക്ച്ചര്‍ (ഠചഏഅ) പ്ലാറ്റ്ഫോമിന്റെ പശ്ചാത്തലത്തില്‍ പഴയ മോഡലുകളേക്കാള്‍ നീളവും വീതിയും പുതിയ സെഡാന് കൂടുതലാണ്.

ഏഴു സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായാണ് ഒരുക്കിയിരിക്കുന്നത്. കാമ്രി ഹൈബ്രിഡിലുള്ള 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് 176 bhp കരുത്തും 221 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here