സെറ്റ് മുണ്ടും ഉടുത്ത് മുല്ലപ്പൂവും ചൂടി ആഭരണങ്ങളും ധരിച്ച് ആടിപ്പാടി മുട്ട റോസ്റ്റ് ഉണ്ടാക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? രസകരമായ വീഡിയോ കാണാം

നന്നായി ആസ്വദിച്ച് വളരെ രുചിയൂരുന്ന ആഹാരം പാകം ചെയ്യാന്‍ മലയാളിയെ വെല്ലാന്‍ ആരുമുണ്ടാകില്ല. എന്നാല്‍ ആ ഒരു കാഴ്ചപ്പാടിനെ പാടെ തള്ളിക്കളയുകയാണ് മുംബൈ സ്വദേശിനിയായ സാവന്‍ ദത്ത.

തന്റെ മലയാളിയായ ഭര്‍ത്താവ് സി ബി അരുണ്‍ കുമാറിനു വേണ്ടിയാണ് സെറ്റ് മുണ്ടും ആഭരണങ്ങളൊക്കെ ധരിച്ച് മുല്ലപ്പൂവും ചൂടി തനി മലയാളിയായി സാവന്‍ മുട്ടറോസ്റ്റ് തയാറാക്കിയത്.

പാട്ട് പാടിയും നൃത്തം ചെയ്തുമാണ് സാവന്‍ മുട്ട റോസ്റ്റ് തയ്യാറാക്കുന്നത്. മുട്ട റോസ്റ്റിനാവശ്യമായ ചേരുവകളും തയ്യാറാക്കുന്ന വിധവും സാവന്‍ പാട്ടിലൂടെ വിശദീകരിക്കാനും സാവന്‍ മറന്നിട്ടില്ല.

സാവന്‍ മുട്ട റോസ്റ്റ് തയാറാക്കുന്നതിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. മൂന്ന് മിനിറ്റ് 24 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ രസകരമായ വീഡിയോ 34,797 പേരാണ് ഇതിനോടകം കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News