ഹര്‍ത്താലിന്റെ മറവില്‍ അക്രമം: 2182 കേസുകളില്‍ 6700 ആര്‍എസ്എസ്-ബിജെപി ഗുണ്ടകള്‍ അറസ്റ്റില്‍; കൂടുതല്‍ കേസുകള്‍ പത്തനംതിട്ടയില്‍

തിരുവനന്തപുരം: ഹര്‍ത്താല്‍ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 2182 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ.

കേസുകളില്‍ ഇതുവരെ 6711 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ 894 പേര്‍ റിമാന്റിലാണ്. 5817 പേര്‍ക്ക് ജാമ്യം ലഭിച്ചു.

ജില്ല, കേസുകളുടെ എണ്ണം, അറസ്റ്റിലായവര്‍, റിമാന്റിലായവര്‍, ജാമ്യം ലഭിച്ചവര്‍ എന്ന ക്രമത്തില്‍:

തിരുവനന്തപുരം സിറ്റി – 89, 171, 22, 149
തിരുവനന്തപുരം റൂറല്‍ – 99, 187, 43, 144
കൊല്ലം സിറ്റി – 74, 183, 75, 108
കൊല്ലം റൂറല്‍ – 52, 147, 27, 120
പത്തനംതിട്ട – 509, 771, 59, 712
ആലപ്പുഴ- 108, 456, 53, 403
ഇടുക്കി – 85, 358, 20, 338
കോട്ടയം – 43, 216, 35 181
കൊച്ചി സിറ്റി – 34, 309, 01, 308
എറണാകുളം റൂറല്‍ – 49, 349, 130, 219
തൃശ്ശൂര്‍ സിറ്റി – 72, 322, 75, 247
തൃശ്ശൂര്‍ റൂറല്‍ – 60, 721, 13, 708
പാലക്കാട് – 296, 859, 123, 736
മലപ്പുറം – 83, 277, 35, 242
കോഴിക്കോട് സിറ്റി – 101, 342, 39, 303
കോഴിക്കോട് റൂറല്‍ – 39, 97, 43, 54
വയനാട് – 41, 252, 36, 216
കണ്ണൂര്‍ – 239, 433, 35, 398
കാസര്‍ഗോഡ് – 109, 261, 30, 231.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel