ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിന് ശേഷം കൊഹ്ലിയ്ക്കൊപ്പം സ്റ്റേഡിയത്തിലെത്തിയ,അനുഷ്ക ശര്‍മ്മയാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ താരം.

കെെചേര്‍ത്ത് പിടിച്ച നടക്കുന്ന ഇരുവരുടേയും ചിത്രങ്ങളെയും വീഡിയോയെയും സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയാണ്.

നേരത്തെ, കൊഹ്ലി യ്ക്ക് കളിയില്‍ ഫോം നഷ്ടമായതോടെ എല്ലാവരും അനുഷ്കയെയായിരുന്നു പ‍ഴിച്ചത്. എന്നാല്‍ അതെല്ലാം ഇനി പ‍ഴങ്കഥയായി മാറി.

മത്സരശേഷം അനുഷ്കയ്ക്കൊപ്പമാണ് കോഹ്‌ലി സ്റ്റേഡിയത്തിലേക്ക് എത്തിയത്. ഇതിന്‍റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റാകുന്നത്.

ഓസ്ട്രേലിയയില്‍ സിഡ്നിയില്‍ നടന്ന നാലമത്തേതും പരമ്പരയിലെ അവസാനത്തേതുമായ മത്സരത്തിന്‍റെ അഞ്ചാം ദിനം കളി മ‍ഴമൂലം ഉപേക്ഷിച്ചതോടെ ഓസ്ട്രേലിയന്‍ മണ്ണില്‍ ഇന്ത്യ പുതിയ ചരിത്രമെ‍ഴുതി.

 

View this post on Instagram

 

Winning couple???. @virat.kohli @anushkasharma #viratkohli #anushkasharma #virushka #virataddicted

A post shared by Virat Addicted ??♥️ (@virataddicted.01) on

അഞ്ചാം ദിനം കളി മ‍ഴകാരണം ഉപേക്ഷിച്ചതോടെ അഞ്ചാം ടെസ്റ്റ് സമനിലയിലാവുകയായിരുന്നു. ഇതോടെ നാല് മത്സരങ്ങളുള്ള പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി ഓസീസ് മണ്ണില്‍ പരമ്പര നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനായി വിരാട് കോഹ്ലിയും മാറി.