മിന്നല്‍ ഹര്‍ത്താലുകള്‍ക്ക് പൂട്ടിട്ട് ഹൈക്കോടതി; ഇനി പണി പാളും

കൊച്ചി: മിന്നല്‍ ഹര്‍ത്താലുകള്‍ക്ക് പൂട്ടിട്ട് ഹെെക്കോടതി . ഇനി പണി പാളും. ഹർത്താലിന് മുമ്പ് ഏഴുദിവസത്തെ മുൻകൂർ നോട്ടീസ് നൽകണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

ഹര്‍ത്താലിന്‍റെ മറവില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും പൂർണ ഉത്തരവാദി നോട്ടീസ് നൽകാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചവരായിരിക്കും.

രാഷ്‌ട്രീയ പാർടികൾക്കും സംഘടനകർക്കും ഇത്‌ ബാധകമായിരിക്കുമെന്നും കോടതി വ്യക്‌തമാക്കി. കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി, മലയാളവേദി എന്നിവരാണ് ഹര്‍ത്താലിനെതിരെ കോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here