‘വിരട്ടല്‍ ഇങ്ങോട്ട് വേണ്ട, അതിനുള്ള ശേഷി നിങ്ങള്‍ക്കില്ല, കേരളത്തോട് ആ കളി വേണ്ട’; സംഘപരിവാറിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: അക്രമികളെ അറസ്റ്റ് ചെയ്യുന്നതിന്റെ പേരില്‍ സര്‍ക്കാരിനോട് വിരട്ടല്‍ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മറ്റു സംസ്ഥാനങ്ങളില്‍ ആര്‍എസ്എസ്-ബിജെപി അക്രമികള്‍ക്ക് ലഭിക്കുന്ന സംരക്ഷണം കേരളത്തില്‍ കിട്ടില്ലെന്നും അക്രമം നടത്തുന്നവരെ അറസ്റ്റ് ചെയ്യുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിലെ ക്രമസമാധാനം തകര്‍ക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നത്. സംസ്ഥാനത്ത് 97% അക്രമങ്ങളും നടത്തിയത് സംഘപരിവാരാണ്. അക്രമമുണ്ടാക്കുന്ന അവര്‍ തന്നെ കേരളത്തില്‍ സംഘര്‍ഷമുണ്ടെന്ന് വരുത്തി തീര്‍ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അക്രമം നടത്തുന്നവരെ അറസ്റ്റ് ചെയ്യരുതെന്ന് ഇവിടെ പറയേണ്ടെന്നും മറ്റു സംസ്ഥാനങ്ങളില്‍ പോയി പറഞ്ഞാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്രമികളെ അറസ്റ്റ് ചെയ്യുന്നതിന്റെ പേരിലുള്ള വിരട്ടല്‍ ഇങ്ങോട്ട് വേണ്ടെന്നും വിരട്ടാനുള്ള ശേഷി നിങ്ങള്‍ക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തലശേരിയില്‍ അക്രമസംഭവങ്ങള്‍ക്ക് തുടക്കമിട്ടത് ആര്‍എസ്എസ് ആണ്. ആര്‍എസ്എസ് ഏകപക്ഷീയമായി ആക്രമണങ്ങള്‍ നടത്തുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News