ശ്രീകുമാരന്‍ തമ്പിക്കെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റ്; ഒടുവില്‍ മാപ്പ് പറഞ്ഞ് കൃഷ്ണമുരളി

ഹര്‍ത്താലിനെതിരെ ഫെയ്‌സ് ബുക്കില്‍ പോസറ്റിട്ടതിന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തന്നെ സംഘടിതമായി അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് വ്യക്തമാക്കി ഗാനരചിതാവ് ശ്രീകുമാരന്‍ തമ്പി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ഏത് പാര്‍ട്ടി ഹര്‍ത്താല്‍ നടത്തിയാലും അംഗീകരിക്കാന്‍ പറ്റില്ലെന്നായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കൃഷ്ണ മുരളി എന്നയാള്‍ക്കെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്.

എന്നാല്‍ കൃഷ്ണ മുരളി എന്നയാള്‍ വിഷയത്തില്‍ മാപ്പ് പറഞ്ഞെന്ന് ശ്രീകുമാരന്‍ തമ്പി ഇന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എനിക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റ് ഇട്ട കൃഷ്ണമുരളി എന്നോട് പരസ്യമായി മാപ്പു പറഞ്ഞിരിക്കുന്നു. അയാളുടെ വാളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here