ശബരിമല വിഷയത്തില്‍ പവന്‍ ഖേരയെ തള്ളി ചെന്നിത്തല

പവന്‍ ഖേരയെ തള്ളി രമേശ് ചെന്നിത്തല. ബുദ്ധിയുള്ളവര്‍ ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിക്കുമെന്നായിരുന്നു പവന്‍ഖേരയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന.

എന്നാല്‍ ഹൈക്കമാന്റില്‍ നിരവധി വക്താക്കളുണ്ടെന്നും അവരില്‍ പലരും ശബരിമല വിഷയത്തില്‍ കാര്യങ്ങള്‍ അറിയാതെ സംസാരിക്കുകയാണെന്നുമാണ് ചെന്നിത്തലയുടെ ആരോപണം. ഇതോടെ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ഭിന്നത വ്യക്തമായി.

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ദേശീയ – സംസ്ഥാന നേതൃത്വങ്ങള്‍ക്കിടയില്‍ ഭിന്നത രൂക്ഷമായി തന്നെ തുടരുകയാണ്. ബുദ്ധിയുള്ള ജനങ്ങള്‍ ശബരിമലയില്‍ യുവതികള്‍ കയറണമെന്നാണ് ആഗ്രഹിക്കുന്നത്.അവര്‍ക്ക് അനുകൂലമായാണ് സുപ്രീംകോടതി വിധിയെന്നുമായിരുന്നു കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയുടെ പ്രസ്താവന.

എന്നാല്‍ കേന്ദ്ര നേതാവ് പവന്‍ ഖേരയെ തള്ളിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കമാന്റില്‍ നിരവധി വക്താക്കള്‍ ഉണ്ട്. അവര്‍ ശബരിമല വിഷയത്തില്‍ കാര്യങ്ങള്‍ അറിയാതെ സംസാരിക്കുകയാണെന്നാണ് ചെന്നിത്തലയുടെ നിലപാട്

ചെന്നിതലയുടെ ഈ പ്രസ്താവനയിലൂടെ ദേശീയ സംസ്ഥാന നേതൃത്വങ്ങള്‍ക്കിടയിലെ ഭിന്നത പൂര്‍ണ്ണമായി പുറത്തുവന്നിരിക്കുകയാണ്. ശബരിമല വിധി ന്യായത്തില്‍ ചാഞ്ചാട്ടുന്ന കോണ്‍ഗ്രസിന്റെ സംസ്ഥാന നിലപാട് കേന്ദ്ര നേതാക്കള്‍ക്ക് തന്നെ തലവേദനയായിരിക്കുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here