റോഡിലേക്ക് പറന്നുവന്ന പ്രാവ് കാരണം നടന്നത് വന്‍ അപകടം

റോഡിലേക്ക് പറന്നു വന്ന പ്രാവ് ഉണ്ടാക്കിയത് വലിയ അപകടം. കൊച്ചിയില്‍ ആണ് സംഭവം നടന്നിരിക്കുന്നത്.

ഒരു വണ്ടിയുടെ മുന്നിലേക്ക് ഒരു പ്രാവ് പറന്നെത്തിയതാണ് അപകട കാരണം. പ്രാവ് മുന്നിലെത്തിയത് കണ്ട് ഡ്രൈവര്‍ സഡന്‍ ബ്രേക്ക് ഇടുകയായിരുന്നു. അപ്രതീക്ഷിതമായി മുന്നിലെ വാഹനം നിര്‍ത്തിയതില്‍ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് അടക്കം 5 വണ്ടികള്‍ ആണ് നിര നിരയായി ഇടിച്ചു നിന്നത്.

ഈ അമ്പരിപ്പിക്കുന്ന അപകടത്തില്‍ ഇരുപതോളം പേര്‍ക്കാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പാലാരിവട്ടം ജംഗ്ഷനു സമീപം ആയിരുന്നു അപകടം നടന്നത്.

കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. ബസില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. മറ്റ് വാഹനങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. മിക്കവരുടെയും മുഖത്താണ് പരിക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News