പൗരത്വ ബില്‍: കേന്ദ്ര സര്‍ക്കാരിനെതിരെ നഗ്‌നരായി റോഡിലിറങ്ങി പ്രതിഷേധം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ബില്‍ പാര്‍ലമെന്റില്‍ വെയ്ക്കാനുളള നീക്കത്തിനെതിരെ പ്രതിഷേധവുമായി അസം സ്വദേശികള്‍.

കൃഷക് മുക്തി സംഗ്രം സമിതി (കെഎംഎസ്എസ്) തുടങ്ങി നിരവധി രാഷ്ട്രീയ പാര്‍ട്ടികളാണ് ഇന്ന് പ്രതിഷേധവുമായി രംഗത്തെത്തിയത്.

പാര്‍ലമെന്റിന് മുന്നിലെ റോഡില്‍ അസം സ്വദേശികള്‍ നഗ്‌നരായി മുദ്രവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. മോദി സര്‍ക്കാരിന്റെ ഈനീക്കത്തിന് എതിരെ അസമില്‍ ഇന്ന് ‘ബ്ലാക്ക് ഡേ’ ആയി ആചരിക്കുകയാണ്.

കൂടാതെ ആള്‍ അസം സ്റ്റുഡന്‍സ് യൂണിയന്‍, നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ തുടങ്ങി മുപ്പതോളം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ദേശീയ പൗരത്വ രജിസ്റ്റര്‍ ബില്‍ പാസാക്കാനാണ് മോദി സര്‍ക്കാരിന്റെ നീക്കം. അസമില്‍ പൗരത്വ രജിസ്റ്റര്‍ പ്രക്രിയ പൂര്‍ത്തിയാകുമ്പോള്‍ ചുരുങ്ങിയത് 10 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരന്‍മാര്‍ അല്ലാതാകാന്‍ സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News