കേക്ക് മുറിക്കാന്‍ കത്തി ആവശ്യപ്പെട്ടു; അസ്വസ്ഥനായ വെയ്റ്റര്‍ യുവതിയുടെ കഴുത്തറത്തു

വെയ്റ്ററോട് കേക്ക് മുറിക്കാന്‍ കത്തി ആവശ്യപ്പെട്ട യുവതിയുടെ കഴുത്തുമുറിച്ചു. മുംബൈയിലെ ജെ.ബി നഗറിലെ ഹോട്ടലിലാണ് സംഭവം.

ഇരുപത്തിമൂന്നുകാരനായ നിഷാന്ത് ഗൗഡയാണ് കത്തി ചോദിച്ചതിന് അസ്വസ്ഥനായി ഈ ക്രൂരകൃത്യം നിര്‍വഹിച്ചത്. തന്റെ വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ ആണ് ഫര്‍സാന മിറത്ത് ദക്ഷിണാഫ്രിക്കില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിയത്.

കത്തി ചോദിക്കുന്നതിന് മുന്‍പ് യുവതി പല കാര്യങ്ങള്‍ക്കായി വെയിറ്ററെ ആറേഴു തവണ വിളിച്ചിരുന്നു. അതിനുശേഷം കേക്ക് ഓര്‍ഡര്‍ ചെയ്തപ്പോള്‍ ഇയാള്‍ കത്തിയെടുക്കാന്‍ മറക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കത്തി കൊണ്ടുവരാന്‍ ഫര്‍സാന അയാളോട് ആവശ്യപ്പെട്ടു.

ഇതില്‍ അസ്വസ്ഥനായ വെയിറ്റര്‍ കത്തി കൊണ്ടു വന്നതിന് ശേഷം യുവതിയുടെ കഴുത്തില്‍ വെട്ടുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News