സമരത്തിനിടെ സര്‍ക്കാര്‍ ബസിന് കല്ലെറിഞ്ഞ കേസില്‍ തമിഴ്‌നാട് കായിക മന്ത്രി ബാലകൃഷ്ണ റെഡ്ഡിക്കു മൂന്നു വര്‍ഷം തടവ്. കോടതി ശിക്ഷിച്ചതോടെ റെഡ്ഡിക്ക് മന്ത്രി സ്ഥാനവും എംഎല്‍എ സ്ഥാനവും നഷ്ടമായി. തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനും വിലക്കുണ്ട്. ജനപ്രതിനിധികള്‍ക്കെതിരായ കേസ് കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയാണു റെഡ്ഡിയെ ശിക്ഷിച്ചത്.

1998-ല്‍ ഡി എം കെ ഭരണകാലത്ത് കൃഷ്ണഗിരിയില്‍ 33 പേര്‍ വിഷമദ്യദുരന്തത്തില്‍ മരിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെയായിരുന്നു ബസുകള്‍ക്ക് നേരെ കല്ലേറ്. 108 പ്രതികളില്‍ മന്ത്രിയടക്കം 16 പേരെയാണ് കോടതി ശിക്ഷിച്ചത്. ബിജെപി നേതാവായിരിക്കെ നടന്ന സമര നടന്ന സംഭവത്തിലാണു 20 വര്‍ഷത്തിനു ശേഷം ശിക്ഷ.

പ്രത്യേക കോടതി വിധിക്കെതിരെ നാളെ തന്നെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ബാലകൃഷ്ണ റെഡ്ഡി അറിയിച്ചു.