ഒരു യുവതി കൂടി ശബരിമല ദര്‍ശനം നടത്തി

ഒരു യുവതി കൂടി ശബരിമല ദര്‍ശനം നടത്തി. 48 വയസുള്ള സിങ്കാരി ശ്രീനിവാസാണ് ദര്‍ശനം നടത്തിയത്. തമിഴ്‌നാട് സ്വദേശിനിയായ യുവതി വിര്‍ച്വല്‍ ക്യൂ സംവിധാനത്തിന്റെ സഹായത്തോടെ ആണ് ദര്‍ശനം നടത്തിയത്.

11.30 നും 12. 30 നും ഇടയില്‍ ആണ് ദര്‍ശനം നടത്തിയത്. രാവിലെ 9 ന് ഇവര്‍ പമ്പയിലെത്തി. പമ്പയിലെ ആഞ്ജനേയ അമ്പലത്തിന്റെ കൗണ്ടറില്‍ പോയതിന് ശേഷമാണ് ദര്‍ശനം നടത്തിയത്.

വൈകിട്ടാണ് ഇവര്‍ തിരികെ മടങ്ങിയത്. വെര്‍ച്വല്‍ ക്യൂവിന്റെ സഹായത്തോടെ ഇവര്‍ ദര്‍ശനം നടത്തിയ കാര്യം സ്ഥിരീകരിച്ചു. ബന്ധുക്കള്‍ക്കൊപ്പം ആണ് ഇവര്‍ എത്തിയത്.

പമ്പയില്‍ നിന്നും ഇവര്‍ മടങ്ങക്കഴിഞ്ഞു. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ആണ് എത്തിയത്. ഇവര്‍ എത്തിയത് ആരും അറിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ പ്രതിഷേധം ഒന്നും ഉണ്ടായില്ല. വെര്‍ച്വല്‍ ക്യൂവില്‍ ഇവരുടെ പ്രായം 48 വയസാണ് വെച്ചിരിക്കുന്നത്. പ്രതിഷേധം ഭയന്നാണ് ഇവര്‍ പമ്പയില്‍ നിന്നും ദര്‍ശനം കഴിഞ്ഞു മടങ്ങിയത്.

വലിയ സന്തോഷമുണ്ടെന്നും, വര്‍ഷങ്ങളായി ഉള്ള കാത്തിരിപ്പാണ് സഫലമായതെന്നും അവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here