കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ തമിഴ്‌നാട് ഷോറൂമുകളിലേക്ക് കൊണ്ടു പോയ സ്വര്‍ണ്ണാഭരണങ്ങള്‍ കൊള്ളയടിച്ചു. തൃശൂരില്‍ നിന്ന് കൊണ്ടുപോയ ഒരു കോടിയോളം വിലമതിയ്ക്കുന്ന സ്വര്‍ണ്ണം വെള്ളി ആഭരണങ്ങളാണ് കോയമ്പത്തൂരിനടുത്ത് ചാവടിക്കടുത്ത് വെച്ചാണ് വാഹനത്തിലെത്തിയ സംഘം കവര്‍ന്നത്. തമിഴ്‌നാട് പൊലീസ് അന്വേഷണം തുടങ്ങി
രാവിലെ 11.30 ഓടെയാണ് സംഭവം. കോയമ്പത്തൂരിനടുത്ത് ചാവടിക്കടുത്ത് വെച്ച് രണ്ട് വാഹനങ്ങളിലെത്തിയ സംഘമാണ് ആഭരണങ്ങള്‍ കവര്‍ന്നത്. 98 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണം – വെള്ളി ആഭരണങ്ങളാണ് കൊള്ളയടിച്ചത്.
തൃശൂരില്‍ നിന്നും കോയമ്പത്തൂരിലേക്ക് പോയ കാറിനെ പിന്തുടര്‍ന്നെത്തിയ സംഘം ചാവടി പെട്രോള്‍ പമ്പിന് സമീപം കാര്‍ തടഞ്ഞു നിര്‍ത്തി വാഹനങ്ങടക്കം തട്ടിയെടുക്കുകയായിരുന്നു. ഡ്രൈവര്‍ അര്‍ജുന്‍, ഒപ്പമുണ്ടായിരുന്ന വില്‍ഫ്രഡ് എന്നിവരെ വാഹനത്തില്‍ നിന്ന് വലിച്ച് താഴെയിട്ടശേഷമായിരുന്നു കവര്‍ച്ച.
സംഭവത്തില്‍ ചാവടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതിര്‍ത്തി മേഖലയില്‍ കേരള പോലീസും പരിശോധന നടത്തുന്നുണ്ട്. കോയമ്പത്തൂര്‍ വാളയാര്‍ അതിര്‍ത്തിയില്‍ വാഹനങ്ങളുള്‍പ്പെടെ തടഞ്ഞ് കൊള്ളയടിക്കുന്ന നിരവധി സംഭവങ്ങള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. മുഖ്യപ്രതി തൃശൂര്‍ സ്വദേശി പട്ടാളം വിപിന്‍ ഉള്‍പ്പെടെയുള്ള അഞ്ച് പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Get real time update about this post categories directly on your device, subscribe now.