മുന്നോക്ക സാമ്പത്തിക സംവരണം സ്വാഗതാര്‍ഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

എന്നാല്‍ നിലവിലുള്ള സംവരണം സംരക്ഷിക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള ബാങ്ക് രൂപീകരണത്തിന്റെ ഭാഗമായി സഹകരണ നിയമത്തില്‍ ഭേദഗതി വരുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.

മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം വേണമെന്ന് എല്‍.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു. അതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡില്‍10 ശതമാനം സംവരണം നല്‍കിയത്. അതാണ് ഇവിടെ കേന്ദ്രം നടപ്പാക്കുന്നതെങ്കില്‍ സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ നിലവിലുള്ള സംവരണം തകര്‍ക്കാനാകുമോ എന്നാണ് ബിജെപി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കേരള ബാങ്ക് രൂപീകരണത്തിന് നിയമ സംയോജനം വേണം. നിലവില്‍ ബാങ്കുകളുടെ സംയോജനത്തില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം എന്നത് കേവല ഭൂരിപക്ഷം എന്നാക്കി സംവരണ നിയമത്തില്‍ ഭേദഗതി വരുത്തിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി

പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്രമോദി കേരളത്തില്‍ വരുന്നതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ എത്തുന്നതുള്‍പ്പെടെ വരുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാകുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News