സംസ്ഥാനത്ത് കലാപം നടത്തുന്നവരാണ് സര്‍ക്കാരിനെ പിരിച്ച് വിടാന്‍ പറയുന്നതെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

സര്‍ക്കാരിനെ പിരിച്ച് വിടാനുള്ള ശക്തി ബിജെപി ക്കില്ലെന്നും.പിരിച്ച് വിട്ടാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ബി ജെ പി ക്ക് കേരളത്തില്‍ ഉള്ള സീറ്റ് കൂടി നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് ആസൂത്രണം ചെയ്ത കലാപമാണ് കേരളത്തില്‍ നടക്കുന്നത്. ഇതുവരെ സംസ്ഥാനത്ത് 690 സിപിഐഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ 224പേരെ കൊന്നത് ആര്‍എസ്എസുകാരാണെന്നും സിപഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാരിനെ പിരിച്ചു വിടുന്നെങ്കില്‍ ആദ്യം ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പിരിച്ച് വിടണം. അവിടെയാണ് വര്‍ഗീയ കലാപം കൂടുതല്‍ നടക്കുന്നത്. 2017ല്‍മാത്രം 197കലാപങ്ങള്‍ നടന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസികളുടെ വിശ്വാസം സംരക്ഷിച്ച് കൊണ്ടേ സര്‍ക്കാര്‍ പ്രവര്‍ത്തിക്കു. വിശാസികളുടെ ഇടയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ശക്തി കൂടിയിട്ടേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. പള്ളിക്കോ ക്ഷേത്രങ്ങള്‍ക്കോ എതിരെ സിപിഎം ആക്രമണം നടത്തിയിട്ടില്ല. അങ്ങനെയുള്ള ആക്രമണങ്ങള്‍ അനുവദിക്കില്ലെന്നും കോടിയേരി കൂട്ടിചേര്‍ത്തു.

ബിജെപിയെ സഹായിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് സ്വീകരിക്കുന്നത്. സാമ്പത്തിക സംവരണം നടപ്പിലാക്കുമ്പോള്‍ നിലവില്‍ സംവരണം ലഭിക്കുന്നവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകരുത്. ഇലക്ഷന്‍ അടുക്കുന്നത് കണ്ടാണ് കേന്ദ്രം സംവരണവുമായി രംഗത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here