മലയാളിയായ ശ്രീ കെപി ജോര്‍ജ് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് ആയി സത്യപ്രതിജ്ഞ ചെയ്തു

മലയാളിയായ ശ്രീ കെപി ജോര്‍ജ് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് ആയി സത്യപ്രതിജ്ഞ ചെയ്തു. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി ആണ് ഒരു മലയാളി ഈ സ്ഥാനത്ത് എത്തുന്നത്.

ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് ആയി 14000 വോട്ടിന്റെ ഭുരിപക്ഷത്തില്‍ ആണ് ഡെമോക്രാറ്റിക് സ്ഥാനര്‍ഥിയായിരുന്ന കെപി ജോര്‍ജ് വിജയിച്ചത്.

നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ റോബട് ഹെബേര്‍ട്ടിനെ ആണ് ജോര്‍ജ് പരാജയപ്പെടുത്തിയത്.

കേരളത്തില്‍ കക്കോട് ജനിച്ച ജോര്‍ജ് കോളേജ് വിദ്യാഭ്യാസത്തിന് ശേഷം മുംബൈയിലും ഗള്‍ഫ് രാജ്യങ്ങളിലും ജോലി നോക്കിയിരുന്നു. 1993 ലാണ് അദ്ദേഹം ന്യൂയോര്‍ക്കില്‍ എത്തിയത്, അതിന് ശേഷമാണ് ടെക്‌സസിലേക്ക് മാറിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here