സൗദിയിലെ വാണിജ്യ സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ മൂന്നാം ഘട്ടം പ്രാബല്ല്യത്തില്‍

സൗദിയിലെ വിവിധ വാണിജ്യ സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ മൂന്നാം ഘട്ടം പ്രാബല്ല്യത്തില്‍ വന്ന ആദ്യ ദിവസം പല സ്ഥലങ്ങളിലും സ്ഥാപനങ്ങള്‍ അടച്ചിട്ട നിലയില്‍.

നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട വസ്തുക്കള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ ബേക്കറി,മധുര പലഹാരങ്ങള്‍.മെഡിക്കല്‍ ഉപകരണങ്ങള്‍, വാഹനങ്ങളുടെ സ്പയര്‍ പാര്‍ട്ട്‌സുകള്‍, തുടങ്ങിയവ വില്‍പന നടത്തുന്ന സ്ഥാപനങ്ങളിലാണ് ഇന്നു മുതല്‍ എഴുപത് ശതമാനം സ്വദേശി വത്കരണം നടപ്പിലാക്കുന്ന നിയമം പ്രാബല്ല്യത്തില്‍ വന്നത്.

അന്‍പതിനായിരത്തിലേറെ സ്വദേശികള്‍ക്കെങ്കിലും പ്രഥമ ഘട്ടത്തില്‍ ഈ മേഖലയില്‍ ജോലി ലഭിക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. അതേ സമയം നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരിശോധനക്കു തൊഴില്‍ മന്ത്രാലയം തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.

വരും ദിവസങ്ങളില്‍ സൗദിയിലെങ്ങും ശക്തമായ പരിശോധനയുണ്ടാവുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

സ്വദേശിവത്കരണത്തിന്റെ മൂന്നാംഘട്ടം കൂടി പ്രാബല്ല്യത്തില്‍ വന്നതോടെ മലയാളികളുള്‍പ്പെട്ട നിരവധി പേര്‍ക്കു തൊഴില്‍ നഷ്ടമായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here