ശബരിമല സ്ത്രീ പ്രവേശനത്തിന് പിന്തുണ അറിയിച്ച് പാ രഞ്ജിത്തിന്റെ മ്യൂസിക് ബാന്‍ഡ്

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ചൂടന്‍ ചര്‍ച്ചകള്‍ ദേശീയ തലത്തില്‍ അടക്കം അങ്ങോളം ഇങ്ങോളും പുരോഗമിക്കുകയാണ്. എന്നാല്‍ ശബരിമല സ്ത്രീ പ്രവേശനത്തിന് പിന്തുണ അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ പാ രഞ്ജിത്തിന്റെ മ്യൂസിക് ബാന്‍ഡ്. അയാം സോറി അയ്യപ്പാ നാ ഉള്ള വന്താ യെന്നപ്പാ എന്ന ബാന്‍ഡിന്റെ ഗാനം ഇതോടകം തന്നെ വൈറലായിക്കഴിഞ്ഞു.

കാസ്റ്റ്‌ലസ് കളക്ടീവ് എന്നാല്‍ ജാതി ഇല്ലാത്ത തമിഴ് ജനത.

കലയും സംഗീതവും കൊണ്ട് രാഷ്ട്രീയ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യമാണ് ഗാനത്തിന്റെ അവതരണത്തിനു പിന്നിലെന്ന് കാസ്റ്റ്‌ലസ് കളക്ടീവ് ബാന്‍ഡ് പറയുന്നു. നീലംകള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വാനം ഫെസ്റ്റിലായിരുന്നു ഈ ഗാനം അവതരിപ്പിച്ചത്. 19 പേരുള്ള ബാന്‍ഡിന് നേതൃത്വം കൊടുക്കുന്നത് സംവിധായകനും തിരക്കഥാകൃത്തുമായ പാ രഞ്ജിത്താണ്. ശബരിമല സ്ത്രീ പ്രവേശനത്തിന് പിന്തുണ അറിയിച്ചിരിക്കുന്ന ഗാനം ഇതിനോതോടകം തന്നെ വൈറലായിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News