കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നാലാം എഡിഷന് വ്യാഴാഴ്ച കോഴിക്കോട് തുടക്കമാവും

വൈകീട്ട് 6 മണിക്ക് എം ടി വാസുദേവന്‍ നായര്‍ കെ എല്‍ എഫിന് തിരി തെളിയ്ക്കും. കോഴിക്കോട് ബീച്ചില്‍ 4 ദിവസങ്ങളിലായി നടക്കുന്ന സാഹിത്യോത്സവത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളം പ്രമുഖര്‍ പങ്കെടുക്കും.

ഡി സി കിഴക്കേമുറി ഫൌണ്ടേഷനാണ് കോഴിക്കോട് ബീച്ചില്‍ നാലു ദീവസം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്

കല, സാഹിത്യം, രാഷ്ടീയം, സിനിമ, ഫിലോസഫി, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങള്‍ ഇത്തവണയും കെഎല്‍എഫില്‍ ചര്‍ച്ചയാവും. വിവിധ ഭാഷകളില്‍ നിന്നുള്ള അഞ്ഞൂറോളം അതിഥികളാണ് വ്യത്യസ്ത സെഷനുള്ളില്‍ പങ്കെടുക്കുക. സാഹിത്യ സാംസ്‌ക്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും വേദിയിലെത്തും. പ്രളയാനന്തര കേരളത്തിന്റെ നവനിര്‍മ്മാണം പ്രത്യേകമായി ചര്‍ച്ച ചെയ്യും. സ്ത്രീ സമൂഹം മുന്നേറ്റങ്ങള്‍, വെല്ലുവിളികള്‍, ദളിത് മുന്നേറ്റം, ശാസ്ത്ര സെഷനുകള്‍, ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ എന്നിവയും കെഎല്‍എഫ് വേദിയില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കും. ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ സച്ചിദാനന്ദന്‍
വനിതാ സംവിധായകരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇത്തവണത്തെ ഫിലിം ഫെസ്റ്റിവല്‍. പോയട്രി ഫെസ്റ്റിവല്‍, ഫോട്ടോ പ്രദര്‍ശനം, ദിവസവും വൈകീട്ട് കലാപരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. കെ എല്‍ എഫില്‍ പങ്കുചേരാന്‍ രണ്ടര ലക്ഷത്തോളം പേര്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷയെന്ന് സംഘാടകര്‍ പറഞ്ഞു. കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സച്ചിദാനന്ദന് പുറമെ രവി ഡി സി, എ കെ അബ്ദുള്‍ ഹക്കീം, കെ വി ശശി എന്നിവര്‍ പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News