സംയുക്ത ട്രേഡ് യൂണിയന്റെ ദ്വിദിന പണിമുടക്ക് ആരംഭിച്ചു

സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന 48 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച അര്‍ദ്ധരാത്രി വരെയാണ് പണിമുടക്ക്.

കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരയാണ് 19 തൊഴിലാളി സംഘടനകള്‍ ചേര്‍ന്ന് ദേശീയ പണിമുടക്ക് ആഹ്വാനം ചെയ്തത്. ബിഎംഎസ് ഒഴികെയുള്ള 19 സംഘടനകള്‍ ആണ് ഇതില്‍ പങ്കെടുക്കുന്നത്.

തൊഴിലാളി സംഘടനകള്‍ക്ക് പുറമെ മോട്ടോര്‍, ബാങ്കിങ്, ഇന്‍ഷുറന്‍സ് തുടങ്ങിയവരും പണിമുടക്കില്‍ പങ്കെടുക്കുന്നു. ഇവര്‍ക്ക് കര്‍ഷകരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പൊതുജനങ്ങള്‍ക്ക് ബുദ്ധിമുണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. പണിമുടക്ക് ഹര്‍ത്താല്‍ അല്ലെന്നും ഭീഷണിപ്പെടുത്തി കടകളടപ്പിക്കുകയോ സ്വകാര്യ വാഹനങ്ങള്‍ തടയുകയോ ചെയ്യിലെന്നും സമരസമിതി അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News