തൊ‍ഴിലാളികളുടെ ആവശ്യങ്ങളോട് മുഖം തിരിച്ച് കേന്ദ്രസര്‍ക്കാര്‍; സെപ്തംബറില്‍ പ്രഖ്യാപിച്ച പണിമുടക്കില്‍ ചര്‍ച്ചയ്ക്ക് പോലും തയ്യാറാവാതെ കേന്ദ്രം

ന്യൂഡൽഹി: കേന്ദ്ര ട്രേഡ‌് യൂണിയനുകളുടെ ദ്വിദിന ദേശീയ പണിമുടക്ക‌് മാസങ്ങൾക്കുമുമ്പ‌് പ്രഖ്യാപിച്ചതാണ‌്.

എന്നാൽ, ഒരുതരത്തിലുള്ള ചർച്ചകൾക്കും കേന്ദ്രസർക്കാർ തയ്യാറാകാത്തതാണ‌് തൊഴിലാളിരോഷം ആളിക്കത്തിച്ചത‌്. സെപ‌്തംബറിൽ പണിമുടക്ക‌് പ്രഖ്യാപിച്ചിട്ട‌ും സർക്കാർ ചർച്ചയ‌്ക്ക‌് തയാറായില്ലെന്ന‌് സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

പകരം തൊഴിലാളികൾക്കെതിരായ ആക്രമണം കടുപ്പിച്ചു. മൂന്നുവർഷത്തിലേറെയായി ദേശീയ തൊഴിൽ സമ്മേളനം നടത്തിയിട്ടില്ല.

യൂണിയനുകളുടെ സ്വതന്ത്ര പ്രവർത്തനം തൊഴിൽ നിയമഭേദഗതിയിലൂടെ അട്ടിമറിക്കാനാണ‌് കേന്ദ്രസർക്കാർ ശ്രമം. തന്ത്രപ്രധാന പൊതുമേഖലാ സ്ഥാപനങ്ങൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ തുടങ്ങിയവയും സ്വകാര്യവൽക്കരിക്കുകയാണ‌്.

റെയിൽവേ 100 ശതമാനം വിദേശനിക്ഷേപത്തിന‌് തുറന്നുകൊടുത്തു. സമ്പദ‌്‌വ്യവസ്ഥയെ തകർക്കുന്ന നയങ്ങളാണ‌് ഒന്നിനുപിറകെ ഒന്നായി നടപ്പാക്കുന്നത്.

പത്തോളം പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള പ്രഖ്യാപനം പ്ര‌ക്ഷേ‌ാഭങ്ങളിലൂടെ തടയാനായി.

തൊഴിൽനിയമ ചട്ട ഭേദഗതി നരേന്ദ്രമോഡി സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ പ്രഖ്യാപിച്ചെങ്കിലും ട്രേഡ‌് യൂണിയനുകളുടെ പ്രതിരോധം കാരണം നടപ്പാക്കാനായില്ലസാമൂഹ്യസുരക്ഷാ പദ്ധതികൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം പ്രക്ഷോഭങ്ങളെ തുടർന്ന് അടിച്ചേൽപ്പിക്കാനായില്ല.

പണിമുടക്ക് തൊഴിലാളിവർഗ പോരാട്ടത്തിലെ ചരിത്ര സംഭവമാകുമെന്ന് സംയുക്ത ട്രേഡ‌് യൂണിയൻ നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News