ശബരിമലയിൽ വീണ്ടും യുവതീപ്രവേശനം; 10നും 50നും ഇടക്ക് പ്രായമുള്ള രണ്ട് പേർ കൂടി മല ചവിട്ടി

ശബരിമലയിൽ വീണ്ടും യുവതീപ്രവേശനം. 10നും 50നും ഇടക്ക് പ്രായമുള്ള രണ്ട് പേർ കൂടി മല ചവിട്ടി. രണ്ട് പേരും വന്നത് മലേഷ്യയിൽ നിന്ന് ദൃശ്യങ്ങൾ പീപ്പിളിന് ലഭിച്ചു.

കനകദുർഗയും ബിന്ദുവും മല ചവിട്ടിയ അന്ന് തന്നെ ഇവരും മല ചവിട്ടിയത്.യുവതികൾ അയ്യപ്പ ദർശനം നടത്തിയത് പകൽ വെളിച്ചത്തിൽ.

മരകൂട്ടത്ത് മല ചവിട്ടുന്നതിന്റേയും പമ്പയിൽ എത്തുന്നതിന്റേയും ദൃശ്യങളാണ് പീപ്പിൾ പുറത്തു വിട്ടത്.

ഭക്തർ ഇവരെ തടഞ്ഞില്ല, പകരം ദർശനത്തിനു വഴിയൊരുക്കി. ഒരാൾക്ക് 30ഉം മറ്റൊരാൾക്ക് 40 തുമാണ് പ്രായം എന്നാണ് സൂചന.

പമ്പ എസ.ഒ.യോട് സ്ഥീരീകരണം തേടിയെങ്കിലും ഭക്തരുടെ പ്രായം പരിശോധിക്കേണ്ട ബാധ്യത തങ്ങൾക്കില്ലെന്ന് ഡി.ഐ.ജി.കോറി സഞ്ചീവ് ഗുരുഡ് പീപ്പിളിനോട് പറഞ്ഞു.

അതേ സമയം, ഇവർ ദർശനം നടത്തിയെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News