കൊയിലാണ്ടിയില്‍ സിപിഐഎം നേതാവിന്റെ വീടിന് നേരെ ആര്‍എസ്എസ് ബോംബാക്രമണം

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ സിപിഐഎം നേതാവിന്റെ വീടിന് നേരെ ആര്‍എസ്എസ് ബോംബാക്രമണം.

കൊയിലാണ്ടി ഏരിയാ കമ്മിറ്റി ഏരിയാ കമ്മിറ്റി അംഗവും നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമായ കെ ഷിജുവിന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. പുലര്‍ച്ചെ 3 മണിയോടെയായിരുന്നു ആക്രമണം.

ബോംബേറില്‍ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. കൊയിലാണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. വൈകീട്ട് കൊയിലാണ്ടിയില്‍ കെ ദാസന്‍ എംഎല്‍എ സര്‍വ്വകക്ഷി സമാധാനയോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.
സിപിഐഎം പ്രവര്‍ത്തകന്റെ ബൈക്കിന് ആര്‍എസ്എസ് ക്രിമിനലുകള്‍ തീയിട്ടു

കോഴിക്കോട് പുതിയാപ്പയില്‍ സിപിഐഎം പ്രവര്‍ത്തകന്‍ വലിയകത്ത് ഭാസ്‌ക്കരന്റെ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കിന് തീയിട്ടു.

മകന്‍ ജയന്റെ താണ് ബൈക്ക്. ബൈക്ക് പൂര്‍ണ്ണമായും കത്തിനശിക്കുകയും വീടിന് കാര്യമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഐഎം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News