
ദില്ലി: സാമ്പത്തിക സംവരണബില്ലില്‍ നിലപാട് വ്യക്തമാക്കി സിപിഐഎം.
സാമ്പത്തിക സംവരണത്തിനുള്ള ഇപ്പോഴത്തെ ബില്‍ കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ തന്ത്രം മാത്രമാണെന്നും വിശദമായ ചര്‍ച്ചയ്ക്ക് ശേഷമേ ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരാവൂ എന്നും സിപിഐഎം പൊളിറ്റ് ബ്യുറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നതിലെ മോദി സര്‍ക്കാരിന്റെ പരാജയമാണ് ബില്ലിലൂടെ വെളിവായതെന്നും പിബി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് നേട്ടം മുന്നില്‍ കണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ തന്ത്രമാണ് സാമ്പത്തിക സംവരണം കൊണ്ടുവരാനുള്ള നീക്കം.
തിടുക്കത്തിലാണ് ഇതിനായി ഒരു ബില്‍ കൊണ്ടുവന്നിരിക്കുന്നത്. അതുകൊണ്ട് വിശദമായ ചര്‍ച്ചയ്ക്ക് ശേഷമേ ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരാവൂ സിപിഐഎം പൊളിറ്റ് ബ്യുറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മണ്ഡല്‍ കമ്മീഷന്‍ കാലം മുതല്‍ മുന്നോക്ക സമുദായങ്ങളിലെ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സാമ്പത്തിക സംവരണം വേണമെന്ന് ആവശ്യപ്പെടുന്ന പാര്‍ട്ടിയാണ് സിപിഐഎം.
എന്നാല്‍ ആനുകൂല്യത്തിനായി വരുമാന പരിധി 8 ലക്ഷം രൂപ നിശ്ചയിച്ചത് ഉള്‍പ്പെടെ ഉള്ള മാനദണ്ഡങ്ങള്‍ അര്‍ഹരായവര്‍ക്ക് തന്നെ സംവരണം ലഭിക്കുമോയെന്ന സംശയം ഉണ്ടാക്കുന്നതാണെന്നും പിബി വ്യക്തമാക്കി.
തൊഴിലാളികള്‍ക്ക് 18,000 രൂപ മിനിമം വേതനം ഉറപ്പാക്കാത്ത സര്‍ക്കാരാണ് സാമ്പത്തിക സംവരണം മുന്നോട്ട് വയ്ക്കുന്നത് എന്നും തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നതിലെ മോദി സര്‍ക്കാരിന്റെ പരാജയമാണ് ബില്ലിലൂടെ വെളിവായതെന്നും സിപിഐഎം പിബി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here