“എങ്ക വീട്ട് മാപ്പിളൈയിലെ” പെണ്‍കുട്ടികള്‍ പോര , ആര്യയുടെ വധു തമിഴ് നടി സയ്യേഷയെന്ന് സൂചന

വിവാഹം കഴിക്കാന്‍ പെണ്‍കുട്ടിയെ കണ്ടെത്താന്‍ റിയാലിറ്റി ഷോ നടത്തി വിവാദത്തിലായ നടനാണ് തമിഴ്താരം ആര്യ. പക്ഷേ മത്സരത്തിന്റെ അവസാനം ആരെയും തെരഞ്ഞെടുക്കാതെ അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു.

ഇപ്പോള്‍ ആര്യ വിവാഹിതനാകാന്‍ പോവുകയാണെന്നാണ് തമിഴ് മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍. തമിഴ് നടി സയ്യേഷ ആണ് വധുവെന്നാണ് സൂചനകള്‍.

ഗജിനികാന്ത് എന്ന ചിത്രത്തില്‍ ആര്യയുടെ നായികയായി സയ്യേഷ അഭിനയിച്ചിരുന്നു. ഈ ഇടയില്‍ ഇവര്‍ തമ്മില്‍ പ്രണയത്തിലായി എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

ഇരുവരും ഇപ്പോള്‍ അഭിനയക്കുന്നത് മോഹന്‍ലാല്‍ – സൂര്യ ചിത്രമായ കാപ്പാനില്‍ ആണ്. ഇരുവരും ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.

എങ്ക വീട്ട് മാപ്പിളൈ എന്ന റിയാലിറ്റിഷോ നടത്തി ആര്യ പെണ്‍കുട്ടികളെ പറ്റിക്കുകയായിരുന്നു എന്നും പെണ്‍കുട്ടികളുടെ ആത്മാഭിമാനത്തെ തകര്‍ക്കുന്ന കാര്യമാണ് ആര്യ ചെയ്തതെന്നും സ്ത്രീപക്ഷ സംഘടനകള്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel