രഞ്ജി ട്രോഫിയില്‍ ഹിമാചല്‍ പ്രദേശിനെതിരെ കേരളം ഭേദപ്പെട്ട നിലയില്‍

ഒന്നാം ഇന്നിങ്ങ്‌സില്‍ ഹിമാചലിനെ 297 റണ്‍സിന് പുറത്താക്കിയ കേരളം രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് എന്ന നിലയിലാണ്.

ഉജ്വല സെഞ്ചുറിയുമായി തിരിച്ചടിക്കുന്ന പി രാഹുലിന്റെ മികവില്‍ കേരളം ഒന്നാം ഇന്നിങ്‌സ് ലീഡിലേക്ക് നീങ്ങുകയാണ്.

103 റണ്‍സെടുത്ത രാഹുലും 32 റണ്‍സെടുത്ത സഞ്ജു സാംസണുമാണ് ക്രീസില്‍. കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ മുഹമ്മദ് അസ്ഹറുദ്ദിന്‍ 37 പന്തില്‍ 40 റണ്‍സെടുത്ത് പുറത്തായി.

അഞ്ചു വിക്കറ്റ് കയ്യിലിരിക്കെ ഹിമാചലിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 297 റണ്‍സിനേക്കാള്‍ 78 റണ്‍സ് പിന്നിലാണ് കേരളം.

നേരത്തെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഹിമാചലിനെ 40 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേയ്ക്കും കേരളം ഓള്‍ ഔട്ടാക്കി. കേരളത്തിനായി എം.ഡി. നിധീഷ് ആറും സന്ദീപ് വാരിയര്‍, ബേസില്‍ തമ്പി എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News