ചരിത്രം കുറിച്ച് അപ്സര റെഡ്ഡി എന്ന ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ്. മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായി അപ്സരയെ തെരഞ്ഞെടുത്തു. ചരിത്രത്തില്‍ ആദ്യമായി ആണ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നും ഒരാള്‍ എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റും എംപിയുമായ സുഷ്മിത ദേവിന്റെയും സാന്നിധ്യത്തില്‍ ആണ് അപ്സര റെഡ്ഡിക്ക് പദവി നല്‍കിയത്.
തമിഴ്നാട്ടിലെ കുട്ടികള്‍ക്ക് വേണ്ടി പോരാടി വാര്‍ത്തകളില്‍ ഇടം നേടിയ ആളാണ് അപ്സര. എഐഎഡിഎംകെ അംഗമായിരുന്ന അപ്സര അടുത്തിടെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കെ പി ശശികലയെ തെരഞ്ഞെടുത്തില്‍ പ്രതിഷേധിച്ചായിരുന്നു ഇത്.
Apsara Reddy has been appointed the first transgender National General Secretary of @MahilaCongress by Congress President @RahulGandhi pic.twitter.com/qDTZSgaoMH
— Congress (@INCIndia) 8 January 2019
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here