പണിമുടക്കില്‍ കേരളത്തിന്റെ വ്യാപാരമേഖല പൂര്‍ണമായും സ്തംഭിച്ചു

തൊഴിലാളികളുടെ വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ നടത്തുന്ന പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക്.

സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ ഹര്‍ത്താലിനോട് വലിയ എതിര്‍പ്പ് ഉയര്‍ത്തിയ കേരളീയര്‍ പൊതുവില്‍ പണിമുടക്കിനോട് സഹകരിക്കുന്നത് നവ്യാനുഭവമാണ്. പണമുടക്കില്‍ കേരളത്തിന്റെ വ്യാപാരമേഖല പൂര്‍ണമായും സ്തംഭിച്ചു.

ഇന്നലെ രാത്രി പത്ത് മണിക്ക് ഗവണ്‍മെന്റ് പ്രസിലെ ജീവനക്കാരാണ് പണിമുടക്കിന് തുടക്കം കുറിച്ചത്. തൊഴിലാളികളുടെ ജീവല്‍ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി രാജ്യ വ്യാപകമായി തൊഴിലാളികള്‍ ആരംഭിച്ച പണിമുടക്കിന് വന്‍ ജനപിന്തുണയാണ് തെക്കന്‍ മേഖലയില്‍ ഉണ്ടായത്.

വന്‍കിട തൊഴില്‍ശാലകള്‍ മുതല്‍ തട്ടുകട ജീവനക്കാര്‍ വരെ പണിമുടക്കില്‍ ഭാഗഭാമായി. ഭരണസിരകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ 4860 ജീവനക്കാര്‍ ഉളള സെക്രട്ടറിയേറ്റില്‍ കേവലം 111 പേര്‍ മാത്രമാണ് ജോലിക്കെത്തിയത് .വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും അടഞ്ഞ് കിടന്നു.ശബരിമലക്ക് പോകുന്നതൊഴികെയുളള കെഎസ്ആര്‍ടിസി ബസുകള്‍ നിരത്തുകളില്‍ ഇറങ്ങിയില്ല.

സ്വകാര്യ ബസുകളോടെപ്പം ഓട്ടോ,ടാക്‌സി ജീവനക്കാരും പണിമുടക്കിയതിനാല്‍ പൊതുഗതാഗത സംവിധാനം പൂര്‍ണമായും നിലച്ചു.എന്നാല്‍ നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങളെ ആരും തടഞ്ഞില്ല.

ചരിത്രത്തിലാദ്യമായി തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ ഗ്രൗണ്ട് ക്‌ളിയറന്‍സ് സ്റ്റാഫ്, കാര്‍ഗോ ജീവനക്കാര്‍ എന്നീവര്‍ പണിമുടക്കില്‍ പങ്കാളികളായി. പണിമുടക്കിയത് മൂലം രണ്ട് വിമാനങ്ങള്‍ അരമണിക്കൂര്‍ വൈകിയാണ് പുറപ്പട്ടത്. കേന്ദ്ര ആയുധ നിര്‍മ്മാണ ഫാക്ടറിയായ ബ്രമോസിലും ജീവനക്കാര്‍ പണിമുടക്കിയത് ചരിത്ര സംഭവമായി.

മുത്തൂറ്റ് ജീവനക്കാരും ഇതാദ്യമായി പൊതുപണിമുടക്കിന്റെ ഭാഗമായി. എന്നാല്‍ ടെക്‌നോപാര്‍ക്കിനെ പണിമുടക്ക് ബാധിച്ചില്ല.പണിമുടക്കിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തെക്കന്‍ മേഖലയില്‍ കട കമ്പോളങ്ങള്‍ അടഞ്ഞ് കിടന്നു.

കൊല്ലത്തെ കശുവണ്ടി ,മല്‍സ്യ ,വ്യാവസായിക മേഖലയില്‍ പണിമുടക്ക് പൂര്‍ണമായിരുന്നു. പണിമുടക്കിയ തൊഴിലാളികള്‍ ട്രെയിന്‍ ഗതാഗതം തടഞ്ഞു. എന്നാല്‍ ശബരിമല തീര്‍ത്ഥാടനത്തെ പണിമുടക്ക് ഒരു തരത്തിലും ബാധിച്ചില്ല. വൈകുന്നേരം വരയുളള കണക്ക് അനുസരിച്ച് 60000 ലേറെ തീര്‍ത്ഥാടകര്‍ ശബരിമലയിലെത്തി. ജനങ്ങള്‍ കഴിഞ്ഞ ദിവസത്തെ ഹര്‍ത്താലിനോട് പ്രതികരിച്ച രീതിയിലല്ല ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലാളികള്‍ നടത്തുന്ന പണിമുടക്കിനോട് പ്രതികരിച്ചതെന്ന് സുവ്യക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News