പൂച്ചക്കുട്ടികളെ ട്രൗസറിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍

മനുഷ്യര്‍ പല വിധത്തില്‍ ഉള്ള വസ്തുക്കള്‍ പൊലീസ് കാണാതെ കടത്തുന്നതും പിടിക്കപ്പെടുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. അത് സ്വര്‍ണമാകാം, കഞ്ചാവ് ആകാം അങ്ങനെ എന്തുമാകാം. ഇപ്പോള്‍ സിംഗപ്പൂര്‍ എമിഗ്രേഷന്‍ പിടികൂടിയത് ട്രൗസറില്‍ കടത്തിയ പൂച്ചക്കുട്ടികളെ ആണ്. നാല് പൂച്ചക്കുട്ടികളെ ആണ് 45കാരന്റെ കയ്യില്‍ നിന്നും പിടികൂടിയത്.

സിംഗപ്പൂര്‍-മലേഷ്യന്‍ അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റിന് സമീപത്ത് നിന്നുമാണ് പൊലീസ് പൂച്ചകളുമായി യുവാക്കളെ പിടികൂടിയത്. ഇവരുടെ കാര്‍ പരിശോധിച്ചപ്പോള്‍ പൂച്ചയുടെ കരച്ചില്‍ കേട്ടാണ് ഇവരെ പിടികൂടിയത്. ആദ്യമായാണ് പൂച്ചകളെ കടത്തിയത് കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

പൂച്ചയെ സിംഗപ്പൂരില്‍ വളര്‍ത്തു മൃഗം എന്ന രീതിയില്‍ വില്‍ക്കാന്‍ കഴിയില്ലെന്നും എന്തിനാണ് കൊണ്ടു വന്നതെന്ന് അറിയില്ലെന്നും പൊലീസ് പറയുന്നു. പൂച്ചകള്‍ ഇപ്പോള്‍ സുരക്ഷിതര്‍ ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here