തന്ത്രി സ്ഥാനം കല്‍പ്പിച്ച് നല്‍കിയത് പരശുരാമന്‍, തന്ത്രി ദേവസ്വം ബോര്‍ഡിന്റെ ജീവനക്കാരനല്ലെന്നും താഴമണ്‍ കുടുംബം; തന്ത്രിയെ മാറ്റിയ ചരിത്രം ഉണ്ടെന്ന് കടകംപള്ളി

ക്ഷേത്രങ്ങളില്‍ തന്ത്രിക്കാണ് പരമാധികാരം എന്ന വാദവുമായി ശബരിമല തന്ത്രി കുടുംബമായ താഴമണ്‍ കുടുംബം രംഗത്തെത്തി.

തന്ത്രിയുടെ അവകാശത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ കഴിയില്ലെന്നും മഠം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ബിസി 100ല്‍ പരശുരാമന്‍ ആണ് തങ്ങള്‍ക്ക് ശബരിമലയുടെ അധികാരം കല്‍പ്പിച്ചു നല്‍കിയതെന്നും ഓരോ ക്ഷേത്രങ്ങളിലുള്ള പ്രത്യേക നിയമങ്ങള്‍ അതാത് ക്ഷേത്രത്തിലെ പ്രതിഷ്ഠാ സങ്കല്‍പ്പങ്ങള്‍ക്ക് അനുസൃതമാണെന്നും അവര്‍ പറയുന്നു.

തന്ത്രി സ്വീകരിക്കുന്നത് ശംബളമല്ല ദക്ഷിണയാതണെന്നും അതിനാല്‍ ദേവസ്വം ബോര്‍ഡിന്റെ ജീവനക്കാരനല്ല തന്ത്രിയെന്നും താഴമണ്‍ കുടുംബം വാദിക്കുന്നു.

അതേസമയം തന്ത്രി കുടുംബത്തിന് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തി.

തന്ത്രിമാരെ മാറ്റിയ ചരിത്രം ഇതിന് മുന്‍പും ഉണ്ടായിട്ടെന്നും സുപ്രീം കോടതി വരെ പോയിട്ടു പോലും വിധി തന്ത്രിമാര്‍ക്ക് അനുകൂലമായി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News