അവകാശങ്ങള്‍ തട്ടിയെടുത്തതില്‍ പ്രതിഷേധിച്ച് മകര ജ്യോതി ദിനത്തില്‍ പുനസ്ഥാപന ദീപം തെളിയിക്കാനൊരുങ്ങി മലയരയ സഭ

ശബരിമലയിലെ അവകാശം തങ്ങളില്‍ നിന്നും തട്ടിയെടുത്തില്‍ പ്രതിഷേധിച്ച് മകര ജ്യോതി ദിനത്തില്‍ അവകാശ പുനസ്ഥാപന ദീപം തെളിയിക്കാനൊരുങ്ങി മലയരയ സഭ. പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിയിക്കാനുള്ള അവകാശം നിഷേധിച്ചു എന്ന് കാണിച്ചാണ് പ്രധിഷേധം നടക്കുന്നത്.

അവകാശങ്ങള്‍ക്കായി തുടരുന്ന സമരം ലക്ഷ്യത്തില്‍ എത്തുന്നത് വരെ നടക്കുമെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി പി കെ സജീവ് വ്യക്തമാക്കി. ഇതിനായി ഏഴ് പതിറ്റാണ്ടായി സമരം നടത്തുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. 1949 വരെ വിളക്ക് തെളിയച്ചിരുന്നവരില്‍ നിന്നും ഇത് ബലമായി കവര്‍ന്നെടുക്കുകയായിരുന്നും മലയര സഭ വ്യക്തമാക്കുന്നു.

പൊന്നമ്പലമേട്ടില്‍ അവസാനമായി വിളക്ക് കത്തിച്ചത് കുഞ്ഞന്‍ എന്നയാളാണെന്നും ഉടുമ്പാറ മലയിലെ ഇദ്ദേഹത്തിന്റെ കുടുംബത്തിന് പികെ സജീവ് ആദ്യ ദീപം പകരും. ഗോത്രാചാരങ്ങള്‍ക്ക് മേല്‍ ബ്രാഹ്മിണ ആചാരങ്ങള്‍ കയറിവരുന്നത് തടയണമെന്നും ദ്രാവിഡ സംസ്‌കൃതി പുനസ്ഥാപിക്കേണ്ടത് ആവശ്യമെണെന്നും ഭാരവഹികള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News