പ്രവാസി സമൂഹവുമായി സംവദിക്കാനായി എത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം വിജയിപ്പിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

യു.എ.ഇ.യിലെ പ്രവാസി സമൂഹവുമായി സംവദിക്കാനായി എത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം വിജയിപ്പിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

ജനുവരി 11,12 തീയതികളിലാണ് രാഹുല്‍ ഗാന്ധി യുഎഇ സന്ദര്‍ശിക്കുനത്. ജനുവരി 11 നു വൈകീട്ട് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വൈകീട്ടുള്ള പൊതു സമ്മേളനമാണ് രാഹുലിന്റെ പ്രധാന പരിപാടിയെന്നു എ.ഐ.സി.സി. സെക്രട്ടറി ഹിമാംഷു വ്യാസ് ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം വിപുലമായ ഒരുക്കങ്ങളാണ് സന്ദര്‍ശനത്തിനായി നടത്തിയിട്ടുള്ളത്. ഓവര്‍സീസ് കോണ്‍ഗ്രസിന്റെ നേതാവായ ഡോ.ആരതി കൃഷ്ണ, കോണ്‍ഗ്രസ് നേതാവ് മഹാദേവന്‍, കെഎംസിസി യുഎഇ പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍, എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

രാഹുല്‍ഗാന്ധി പ്രസിഡന്റ് പദം ഏറ്റെടുത്തശേഷം അമേരിക്ക, യു.കെ., ജര്‍മനി, സിങ്കപ്പൂര്‍, മലേഷ്യ, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ രാഹുല്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായാണ് യു.എ.ഇ. സന്ദര്‍ശനം. വെള്ളിയാഴ്ച ദുബായിലും ശനിയാഴ്ച അബുദാബിയിലും ബിസിനസ് പ്രമുഖരുമായി രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News