പ്രഹസനമായി ബിജെപി സമരം; പ്രതിഷേധത്തിന്‍റെ കടലിരമ്പം തീര്‍ത്ത് ട്രേഡ് യൂണിയന്‍ സമരവേദി; സെക്രട്ടറിയേറ്റിലെ സമരക്കാ‍ഴ്ച്ചകള്‍

സെക്രട്ടറിയേറ്റിന് മുന്നിലെ ട്രേഡ് യൂണിയന്‍ സമരപന്തലില്‍ രാത്രി വളരെ വൈകിയും വന്‍ ജനാവലി എന്നാല്‍ നിരാഹാരം അനുഷ്ഠിക്കുന്ന ബിജെപിയുടെ സമരപന്തലില്‍ നാമ മാത്രമായ ആളുകള്‍ മാത്രമാണ് ഉളളത്.

ശുഷ്കമായ ആളുകളെവെച്ച് ഭജന നടക്കുമ്പോള്‍ മറ്റൊരിടത്ത് പാട്ടും,നൃത്തവും, സിനിമാ പ്രദര്‍ശനവും ഒക്കെയായി ട്രേഡ് യൂണിയന്‍ സമര പന്തല്‍ സജീവമാണ്

അടുത്തടുത്തുളള രണ്ട് സമരങ്ങള്‍ ,ഒന്നില്‍ പ്രവര്‍ത്തക ബാഹുല്യം,മറ്റൊന്നില്‍ പേരിന് ഒരാള്‍ക്കൂട്ടം.സമയം ഇന്നലെ
രാത്രി ഒന്‍പതര മണി , സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപിയുടെ സമര പന്തലിന് മുന്നിലൂടെ കാറ് കടന്ന് പോകുകയാണ്.

പന്തലിനും പരിസരത്തുമായി 50 താ‍ഴെ പ്രവര്‍ത്തകര്‍ മാത്രം. റോഡിലേക്ക് ഇറക്കിവെച്ച ബോക്സില്‍ നിന്ന് ഭജന ഒ‍ഴുകി വരികായാണ്.

വലിയ ആവേശം ഒന്നുമില്ലാതെ പ്രവര്‍ത്തകര്‍ നിര്‍വികാരരായി ഇരിക്കുന്നു. ഇനി അടുത്ത കാ‍ഴ്ച്ച കാണാം, അല്‍പ്പം കൂടി മുന്നോട്ട് പോയാല്‍ സെക്രട്ടറിയേറ്റിന് മുന്നിലെ നോര്‍ത്ത് ഗേറ്റിന് അടുത്തെ ട്രേഡ് യൂണിയന്‍ സമരപന്തലിന് അടുത്തെത്തും.

ഇപ്പോള്‍ അവിടെ വിവിധ കലാപരിപാടികള്‍ നടക്കുകയാണ്. 1000 ലേറെ പ്രവര്‍ത്തകര്‍ പലഭാഗത്തായി തടിച്ച് കൂടി നിള്‍പ്പുണ്ട്.

പന്തലില്‍ പാട്ടുകാരി പ്രാര്‍ത്ഥനയുടെ പാട്ടിന് താളം പിടിച്ച് സ്ത്രീകള്‍ അടക്കമുളളവരുടെ വലിയ കൂട്ടം.
സര്‍ക്കാരിനെ വെട്ടിലാക്കാന്‍ അനിശ്ചിതകാല നിരാഹാരം പ്രഖ്യാപിച്ച ബിജെപിയുടെ സമരരൂപം ദിവസം ചെല്ലുതോറും വ‍ഴിപാടാവുകയാണ്.

പ്രവര്‍ത്തകരുടെ അസാനിധ്യവും,നിസഹകരണവും കാരണം സെക്രട്ടറിയേറ്റിന് മുന്നിലെ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സമരം ദിനം പ്രതി മെലിയുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here