ബിജെപി സമരവേദിയിലെ വിവാദ പ്രസംഗം; കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും

ശബരിമല വിഷയത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസംഗത്തെ തുടർന്ന് എടുത്ത കേസിൽ നടൻ കൊല്ലം തുളസി സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ഹർജി തള്ളിയതിനെ തുടർന്നാണ് കൊല്ലം തുളസി ഹൈക്കോടതിയെ സമീപിച്ചത്.

പ്രസംഗം കുറ്റകരമാണെന്ന് സെഷൻസ് കോടതി വ്യക്തമാക്കിയിരുന്നു. സ്ത്രീകൾ ശബരിമലയിൽ വന്നാൽ രണ്ടായി വലിച്ചുകീറി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഇട്ടുകൊടുക്കുമെന്നായിരുന്നു കേസിനാധാരമായ വിവാദ പ്രസംഗം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News