കുട്ടിക്രിക്കറ്റിന്‍റെ ആവേശം കാര്യവട്ടത്തേക്ക് ?; ഇരുപത് വേദികളുള്ള സാധ്യതാ പട്ടികയില്‍ തിരുവനന്തപുരവും

ഈ വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയാകാന്‍ തിരുവനന്തപുരത്തിനും സാധ്യത.

ക‍ഴിഞ്ഞ ദിവസം ബിസിസിഐ പ്രഖ്യാപിച്ച വേദികളുടെ ചുരുക്കപ്പട്ടികയില്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയയവും ഇടംനേടിയിട്ടുണ്ട്.

20 വേദികളുടെ പട്ടകയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ക‍ഴിഞ്ഞ സീസണില്‍ 10 വേദികളിലായിരുന്നു മത്സരം.

എന്നാല്‍ ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഒരു ടീമിന് ഹോം ഗ്രൗണ്ടില്‍ മൂന്ന് മത്സരം മാത്രമേ കളിക്കാന്‍ സാധിക്കൂ എന്നും ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here