കോ‍ഴിക്കോട് പേരാമ്പ്രയില്‍ സിപിഐഎം പ്രവര്‍ത്തകന്‍റെ വീടിന് നേരെ വീണ്ടും ബോംബേറ്

കോഴിക്കോട് പേരാമ്പ്രയിൽ വീണ്ടും വീടിന് നേരെ ബോംബേറ്. സി പി ഐ (എം) അനുഭാവിയായ എരവട്ടൂർ സ്വദേശി ശ്രീധരന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്.

രാത്രി ഒന്നരയോടെ നടന്ന ബോംബേറിൽ ജനൽ ചില്ലുകളും വാതിലും തകർന്നു. അക്രമത്തിന് പിന്നിൽ ആരെന്ന് വ്യക്തമായിട്ടില്ല. പേരാമ്പ്ര പോലീസും ബോംബ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.

നിലവിൽ പേരാമ്പ്ര സ്റ്റേഷൻ പരിധിയിൽ പോലീസ് ആക്ട് പ്രകാരമുള്ള നിരോധനമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മലബാർ ദേവസ്വം ബോർഡ് അംഗം ശശികുമാർ പേരാമ്പ്രയുടേയും സി പി ഐ (എം) പ്രവർത്തകൻ രാധാകൃഷ്ണന്റെയും വീടിന് നേരേ ആർ എസ് എസ് ബോംബെറിഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel