ഒരു രൂപയിൽ ഒരായിരം നന്മകൾ വിരിയിക്കാൻ കോഴിക്കോട് ഉള്ള്യേരി ഗ്രാമ പഞ്ചായത്ത്

ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ പാവപ്പെട്ടവർക്കായി ചികിത്സയ്ക്കും മരുന്നിനും ഭക്ഷണത്തിനും മറ്റ് കാര്യങ്ങൾക്കുമായി പഞ്ചായത്ത് പ്രസിഡന്റ് ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം നൽകുന്ന പദ്ധതിയാണിത്.

ഒരു ദിവസം ഒരു കുടുബം ഒരു രൂപ നൽകുന്നതാണ് പദ്ധതി. ഗ്രാമ പഞ്ചായത്തിലെ എല്ലാവീടുകളിലും ദുരിതാശ്വസപ്പെട്ടി സ്ഥാപിക്കും .മാസാവസാനം കുടുംബശ്രീ പ്രവർത്തകർ നേരിട്ടെത്തി പണം ശേഖരിച്ച് വീട്ട് കാർക്ക് റസീറ്റ് നൽകി ദുരിതാശ്വാസ നിധി അകൗണ്ടിൽ പണം അടയ്ക്കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത് .

പ്രയാസമനുഭവിക്കുന്നവർ അപേക്ഷ നൽകുന്ന മുറയ്ക്ക് പരിശോധിച്ച് അർഹരായവർക്കെല്ലാം സഹായം നൽകുന്നതാണ് പദ്ധതി.

രണ്ടായിരം രൂപയിൽ കുറയാത്ത തുക നൽകുകയാണ് ആദ്യഘട്ടം.8500 വീടുകളും 1500 കടകളും ആണ് പദ്ധതിയിൽ പങ്കാളികൾ ആവുന്നത്.

ഒരു മാസം 3 ലക്ഷം രൂപ ലഭിക്കുമെന്നാണ് കരുതുന്നത് .അത് പാവപെട്ടവർക് ചികിത്സയ്ക്കും ഭക്ഷണത്തിനും മരുന്നിനും മറ്റ് ആവശ്യങ്ങൾക്കും നൽകണമെന്നതാണ് പഞ്ചായത്തിന്റ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here