നിരാഹാരം കിടക്കാന്‍ ആളെക്കിട്ടാതെ നെട്ടോട്ടമോടി ബിജെപി; സമരപ്പന്തലില്‍ പ്രവര്‍ത്തകര്‍ക്കുപോലും അറിയാത്ത ചില ‘നേതാക്കള്‍’; പ്രസംഗിക്കാന്‍ പോലും ആളില്ല

ശബരിമല വിഷയത്തില്‍ ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരത്തെ പ്രവര്‍ത്തകര്‍ കൈയൊഴിഞ്ഞു. ആരുംതിരിഞ്ഞു നോക്കാനില്ലാതായതോടെ നിരാഹാരം കിടക്കാന്‍ ആളെക്കിട്ടാതെ നെട്ടോട്ടമോടുകയാണ് ബിജെപി നേതൃത്വം.

അറിയപ്പെടുന്ന സംസ്ഥാന നേതാക്കളാരും നിരാഹാരം ഏറ്റെടുക്കാന്‍ തയ്യാറല്ല. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കുപോലും അറിയാത്ത ചിലരെ കൊണ്ടുവന്ന് വല്ലവിധേനയും സമരംനീട്ടിക്കൊണ്ടുപോകുകയാണ് നേതൃത്വം.

എന്നാല്‍, അപ്രശസ്തരായ ഇവര്‍ക്ക് അഭിവാദ്യമര്‍പ്പിക്കാനോ സമരപ്പന്തല്‍ സന്ദര്‍ശിക്കാനോ പ്രവര്‍ത്തകര്‍ തയ്യാറാകുന്നില്ല. ബുധനാഴ്ച മുതല്‍ വിടി രമ എന്ന മഹിളാ നേതാവിനെയാണ് കൊണ്ടുവന്നത്. ഇതോടെ സമരപ്പന്തല്‍ പൂര്‍ണമായും ശൂന്യമായി.

പ്രസംഗിക്കാന്‍പോലും ആളെ കിട്ടാതായതോടെ സംസ്ഥാന ഓഫീസിലെ ജീവനക്കാരെ പ്രസംഗിക്കാന്‍ നിയോഗിക്കേണ്ട ഗതികേടും നേതൃത്വത്തിനുണ്ടായി.

ശോഭ സുരേന്ദ്രന്‍ നിരാഹാരസമരത്തിനിടെ ഗ്ലാസിലാക്കി ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സമരം അവസാനിപ്പിച്ച് തടിയൂരിയത്. സംസ്ഥാന വൈസ് പ്രസിഡന്റ് എഎന്‍ ശിവരാജന്‍ ഹര്‍ത്താലിനിടെ സമരം അവസാനിപ്പിച്ച് മുങ്ങുകയായിരുന്നു.

ശബരിമലയില്‍ സ്ത്രീകള്‍ ദര്‍ശനം നടത്തിയതോടെ സമരത്തിന്റെ പ്രസക്തി അവസാനിച്ചെന്ന് അണികള്‍ തിരിച്ചറിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here