അനധികൃത സ്വത്ത് സമ്പാദനക്കേസ്; ടിഒ സൂരജിന്റെ 8 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി ഒ സൂരജിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. 8 കോടി 80 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

ടി ഒ സൂരജിന്റെ പേരിലുള്ള വീട്, ഫ്‌ലാറ്റ്, ഗോഡൗണ്‍ നാല് വാഹനങ്ങള്‍ 23 ലക്ഷം രൂപ എന്നിവ ഉള്‍പ്പടെ 8 കോടി 80 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.

പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരിക്കെ സൂരജ് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് നേരത്തെ അന്വേഷണം നടത്തിയ വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതെ തുടര്‍ന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.ഇതിനിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമാന്തരമായി നടത്തിയ അന്വേഷണത്തിലും അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തി.

ഇതെ തുടര്‍ന്നാണ് പ്രാഥമിക നടപടിയെന്ന നിലയില്‍ ടി ഒ സൂരജിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.ഇതെ ക്കുറിച്ച് ടി ഒ സൂരജിന് വിശദീകരണം നല്‍കാന്‍ അവസരമുണ്ട്. വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി 2004 മുതല്‍ 2014വരെയുള്ള ടിഒ സൂരജിന്റെ സമ്പാദ്യം പരിശോധിച്ചിരുന്നു.

11 കോടി രൂപയുടെ അനധികൃത സമ്പാദ്യമുണ്ടെന്ന് കണ്ടെത്തിയ വിജിലന്‍സ് 10 വര്‍ഷത്തിനിടെ സൂരജിന്റെ സ്വത്തില്‍ 114 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായും കണ്ടെത്തി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചത്. തുടര്‍ നടപടികളുടെ ഭാഗമായാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ടി ഒ സൂരജിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News