പൊതുപണിമുടക്കിന് പിന്തുണയുമായി ചലച്ചിത്ര താരങ്ങളായ ഇന്ദ്രന്‍സും ജഗദീഷും

കേന്ദ്ര സര്‍ക്കാരിനെതിരായ ജനവിരുദ്ധ – തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ നടത്തുന്ന പണിമുടക്കിന് പിന്തുണയുമായി ചലച്ചിത്രതാരങ്ങളായ ജഗദീഷും ഇന്ദ്രന്‍സും രംഗത്ത്.

കേഴിക്കോട് നടന്ന പ്രകടനത്തെ ലൊക്കേഷനില്‍ നിന്ന് ഇറങ്ങിവന്നാണ് ഇരുവരും അഭിവാദ്യം ചെയ്തത്.

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നാട് മുഴുവന്‍ പ്രതിഷേധിക്കുമ്പോള്‍ ചലച്ചിത്ര പ്രവര്‍ത്തര്‍ക്ക് മിണ്ടാതെയിരിക്കാന്‍ കഴിയില്ലെന്നാണ് ജഗദീഷ് പറയുന്നത്.

ആരും നിര്‍ബന്ധിച്ചത് കൊണ്ടല്ല എന്നും സ്വയം ബോധത്തിന്റെ അടിസ്ഥാനത്തിലാണ് ഇറങ്ങി വന്നതെന്നും ജഗദീഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here