“ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ നിരോധിക്കണം”; സുപ്രീം കോടതിയില്‍ ഹര്‍ജി

ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രൈലര്‍ നിരോധിക്കണമെന്നശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ഫാഷന്‍ ഡിസൈനര്‍ പൂജ മഹാജന്‍ ആണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ഇതേ ആവശ്യം ഉന്നയിച്ച് പൂജ മഹാജന്‍ നല്‍കിയ ഹര്‍ജി ഇതിനു മുന്‍പ് ദില്ലി ഹൈകോടതി തള്ളിയിരുന്നു. ജീവിച്ചിരിക്കുന്ന പലരെയും അപമാനിക്കുന്നതും അപകീര്‍ത്തിപെടുത്തുന്നതുമാണ് ചിത്രം എന്നാണ് ഹര്‍ജിയിലെ ആരോപണം.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മഹത്വം ഇല്ലാതാകുന്നതാണ് ചിത്രത്തിന്റെ ട്രൈലര്‍ എന്നും ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നുണ്ട്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാറു രചിച്ച പുസ്തകം ചലച്ചിത്ര മാക്കിയതാണ് ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന സിനിമ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here