36 വയസ്സുള്ള മഞ്ജു ശബരിമലയില്‍ ദര്‍ശനം നടത്തി; ദര്‍ശനം നടത്തുന്ന മഞ്ജുവിന്‍റെ വീഡിയോ പീപ്പിളിന്

തിരു:ശബരിമലയില്‍ വീണ്ടും യുവതി ദര്‍ശനം നടത്തി. 36 വയസ്സുള്ള മഞ്ജു എന്ന യുവതിയാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്.ദര്‍ശനം നടത്തുന്നതിന്‍റെ വീഡിയോ ഫേസ്ബുക്കിലൂടെ പുറത്തുവന്നു.

ചാത്തന്നൂര്‍ സ്വദേശിയായ ഇവര്‍ ഇന്നലെ രാവിലെ 4 മണിയോടെ പമ്പയിലെത്തി രാവിലെ 7.30 തിനാണ് ദര്‍ശനം നടത്തിയത്. ഭക്തരുടേ സഹായത്തോടെയും സഹകരണത്തോടെയും വ‍ ഴിപാട് നടത്തിയ ശേഷമാണ് യുവതി ദര്‍ശനം നടത്തിയത്. പൊലീസിന്‍റെ സഹായം തേടാതെയാണ് മഞ്ജു മലകയറിയത്.

നേരത്തെ മല കയറാന്‍ ശ്രമിച്ചപ്പോള്‍ ഇവരെ ബിജെപി ആര്‍എസ്എസ് അക്രമികള്‍ തടഞ്ഞിരുന്നു. ദര്‍ശന കാര്യം മഞ്ജു പീപ്പിളിനോട് സ്ഥിരീകരിച്ചു.

മഞ്ജുവിന്‍റെ വാക്കുകള്‍ ഇങ്ങനെ

തനിച്ചാണ് ശബരിമല ദര്‍ശനത്തിനായി പോയത്. 20-ാം തിയ്യതി ആദ്യം പോയെങ്കിലും കയറാന്‍ സാധിച്ചില്ല. പിന്നീട് അക്രമികള്‍ എന്‍റെ വീട് വീട് ആക്രമിക്കുന്ന സ്ഥിതിയുണ്ടായി. ഇത്തവണ പൊലീസിന്‍റെ സഹായമില്ലാതെയാണ്മല കയറിയത്.

ഭക്തരാണ് മലകയറിയ ശേഷം സഹായങ്ങള്‍ ചെയ്തു. അയ്യപ്പസേവ സംഘവും സഹായം ചെയതു തന്നുവെന്നും മഞ്ജു പീപ്പിളിനോട് പ്രതികരിച്ചു.

വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here