അലോക് വർമയെ കുറിച്ചുള്ള സിവിസി റിപ്പോർട്ട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു; സെലഷന്‍ സമിതി തീരുമാനമാകാതെ പിരിഞ്ഞു

ദില്ലി: സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം സിബിഐ ഡയറക്ടര്‍ അലോക് വർമക്കെതിരെയുള്ള പരാതികള്‍, പരിശോധിക്കാനായി ചേര്‍ന്ന സെലഷന്‍ സമിതി തീരുമാനമാകാതെ പിരിഞ്ഞു.

പ്രധാനമന്ത്രി, സുപ്രീം കോടതി ജഡ്ജി, കോണ്‍ഗ്രസ് ലോകസഭ കക്ഷി നേതാവ് എന്നിവര്‍ക്കൊപ്പം കേന്ദ്ര വിജിലന്‍സ് കതമ്മീഷനും യോഗത്തില്‍ പങ്കെടുത്തു. റിപ്പോര്‍ട്ട് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ഒക്ടോബര്‍ 23, 24 ദിവസങ്ങളില്‍ നടന്ന ഡൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്നും മല്ലികാർജുന ഗാർഗെ ആവശ്യപ്പെട്ടു. അലോക് വർമയെ കുറിച്ചുള്ള സിവിസി റിപ്പോർട്ടും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

അതിനിടെ അലോക് വര്‍മ്മയെ മാറ്റിയ ഒ‍ഴിവിലേക്ക് എത്തിയ ജോയിന്‍റ് ഡയറക്ടര്‍ നാഗേശ്വർ റാവു പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവുകള്‍ തിരിച്ചെത്തിയ അലോക് വര്‍മ്മ റദ്ദാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News