അഗസ്ത്യാര്‍കൂട സന്ദര്‍ശനത്തിന് തയ്യാറെടുത്ത് യുവതികള്‍; വിശ്വാസ പ്രമാണത്തെ ലംഘിക്കാന്‍ യുവതികളെ അനുവദിക്കില്ലെന്ന നിലപാടില്‍ അഗസ്ത്യാര്‍കൂട കാണിക്കാര്‍ ട്രസ്റ്റ്

ഇത്തവണത്തെ അഗസ്ത്യാര്‍കൂട സന്ദര്‍ശനത്തിന് യുവതികള്‍ക്കും ഹൈക്കോടതി അനുമതി നല്‍കിയതോടെ യാത്രക്ക് തയ്യാറെടുക്കുകയാണ് തലസ്ഥാനത്തെ ഒരു പറ്റം യുവതികള്‍. എന്നാല്‍ തങ്ങളുടെ വിശ്വാസ പ്രമാണത്തെ ലംഘിക്കാന്‍ യുവതികളെ അനുവദിക്കില്ലെന്നാണ് അഗസ്ത്യാര്‍കൂട കാണിക്കാര്‍ ട്രസ്റ്റ് പറയുന്നത്.

ഇതു വരെ പുരുഷന്‍മാര്‍ക്ക് മാത്രം യാത്രക്ക് അനുമതി ഉണ്ടായിരുന്ന അഗസ്ത്യാര്‍ വന സന്ദര്‍ശനം യുവതികള്‍ക്ക് കൂടി പ്രാപ്യമായത് ഈ വര്‍ഷമാണ്

വിലക്കപ്പെട്ട കൊടുമുടി താണ്ടാന്‍ പെണ്‍കൂട്ടങ്ങള്‍ ഒരുങ്ങുകയാണ് .വനത്തിന്‍റെ വന്യ സൗന്ദര്യം നുകരാന്‍ ഇന്നോളം അനുവാദം ഇല്ലാതിരുന്ന പെണ്‍ ശരീരങ്ങള്‍ക്ക് മുന്നില്‍ ഇനി വേലികെട്ടുകള്‍ ഇല്ല.

വാൾസ് അപ്പ് കൂട്ടായ്മയിലൂടെ പരിചയപ്പെട്ട 10 പെണ്ണുങ്ങള്‍ കഴിഞ്ഞ മൂന്ന് വർഷമായി സ്വപ്നം കണ്ട ആഗ്രഹം ആണ് സാഫല്യത്തിലേക്ക് എത്തുന്നത്. അഗസ്ത്യാര്‍ കൂടം യാത്രക്കായി ഇവര്‍ പല തവണ ശ്രമിച്ചിരുന്നു.

എന്നാല്‍ സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടി കാട്ടി വനം വകുപ്പ് ഇതുവരെ ഇവരുടെ ആവശ്യത്തെ നിരാകരിച്ചു .ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധിയുടമായിട്ടാണ് ഇവര്‍ ഇത്തവണത്തെ അഗസ്ത്യാര്‍കൂടം യാത്രക്ക് എത്തുന്നത്.

യാത്രകള്‍ ജീവിത വ്രതമാക്കിയ ഷൈനി രാജ് കുമാർ , സഖി വിമൺ റിസോഴ്സ് സെൻറർ കോ-ഓർഡിനേറ്റർ രജിത, മെഡിക്കൽ കോളേജ് ജീവനക്കാരിയായ മീന ,അഭിഭാഷകയായ ഷേർലി എന്നീവരങ്ങുന്ന ഒരു സംഘം യുവതികളാണ് യാത്രതിരിക്കുന്നത്

എന്നാല്‍ ബ്രഹ്മചാരിയായ അഗസ്ത്യമുനിയുടെ സാനിധ്യമുളള വനത്തില്‍ യുവതികള്‍ കയറാന്‍ പാടില്ലെന്നാണ് കാണി സമുദായം പറയുന്നത്.

നിബിഡവനവും കാട്ടരുവിയും ,ചെങ്കുത്തായ പാറകെട്ടുകളും ഉളള അഗസ്ത്യാര്‍ വനത്തില്‍ യുവതികള്‍ക്ക് മാത്രമായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കാനാവില്ലെന്നാണ് വനം വകുപ്പിന്‍റെ നിലപാട്.

ജനുവരി 15ന് തുടങ്ങി മാർച്ച് വരെ നീണ്ട് നിള്‍ക്കുന്ന അഗസ്ത്യാര്‍ കൂട സന്ദര്‍ശനത്തില്‍ ഇത്തവണ യുവതികള്‍ കൂടി ചേരുന്നതോടെ ചരിത്രസംഭവമായി മാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News