അയോധ്യാക്കേസ് പുതിയതായി രൂപീകരിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് നാളെ പരിഗണിക്കും

അയോധ്യാക്കേസ് പുതിയതായി രൂപീകരിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് നാളെ പരിഗണിക്കും. അലഹബാദ് ഹൈക്കോടതി വിധിയ്‌ക്കെതിരെയുള്ള 16 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. ഭരണഘടനാബെഞ്ചിന്റെ പരിഗണനാവിഷയങ്ങളും അന്തിമവാദത്തിന്റെ തീയതിയും ഇന്ന് നിശ്ചയിച്ചേക്കും.

ചീഫ് ജസ്റ്റിസിന്റെ അദ്ധ്യയക്ഷതയിലുള്ള ബെഞ്ചില്‍ ജസ്റ്റിസുമാരായ എസ് എ ബോബഡേ, എന്‍ വി രമണ, യു യു ലളിത്, ഡിവൈ ചന്ദ്രചൂഡ് എന്നിവരാണുള്ളത്. അയോധ്യഭൂമി സുന്നി വഖഫ്‌ബോര്‍ഡ്, നിര്‍മോഹി അഖാര, രാം ലല്ല വിരാജ്മാന്‍ തുടങ്ങിയ കക്ഷികള്‍ക്ക് വിഭജിച്ചുകൊടുത്ത അലഹബാദ് ഹൈക്കോടതിയുടെ 2010ലെ ഉത്തരവിന് എതിരായി പതിനാലു ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

അയോദ്ധ്യയിലെ 2.77 ഏക്കര്‍ തര്‍ക്കഭൂമിയാണ് മൂന്നായി വിഭജിച്ചു നല്‍കിയത്. മൂന്നംഗബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്. അബ്ദുല്‍ നസീര്‍ എന്നിവരെ ഒഴിവാക്കിയാണ് ബെഞ്ച് രൂപീകരിച്ചിരിക്കുന്നത്.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കുകയും ചെയ്തു.പള്ളി ഇസ്ലാമിക വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമല്ല എന്ന ഇസ്മായില്‍ ഫറൂഖി കേസിലെ വിധിയുടെ ഭരണഘടന സാധുത കൂടി പരിശോധിച്ച് വേണം ബാബരി കേസില്‍ വിധി പറയാനെന്ന് നേരത്തെ സുന്നി വഖഫ് ബോര്‍ഡ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് ഭരണഘടന ബെഞ്ചിന് വിടണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് കേസ് പരിഗണിച്ചിരുന്ന മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ആവശ്യം തള്ളി. രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തില്‍ കോടതിയില്‍ നിന്നുണ്ടാകുന്ന ഏതു തീരുമാനവും നിര്‍ണായകമാണ്.

സുപ്രീംകോടതി വിധിക്ക് ശേഷം ഓര്‍ഡിനന്‍സില്‍ തീരുമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കി കഴിഞ്ഞു. അതുകൊണ്ടുതന്നെ അന്തിമവാദം തുടങ്ങുന്ന തീയതി ഇന്ന് തീരുമാനിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതിവേഗം വാദം കേട്ട് വിധി പറയണമെന്ന് കേന്ദ്രമന്ത്രിമാരും ബി.ജെ.പിയും ഉള്‍പ്പെടെ ആവശ്യമുന്നയിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കേസ് കോടതിയുടെ പരിഗണനയ്ക്ക് വരുന്നത് എന്നത് ശ്രദ്ധേയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News