കേര‍ളത്തിൽ ദ്വിദിന പണിമുടക്ക് പൂർണം; ഒന്നേകാൽ കോടിയോളം തൊ‍ഴിലാളികൾ പണിമുടക്കി

കേര‍ളത്തിൽ ദ്വിദിന പണിമുടക്ക് പൂർണം. ഒന്നേകാൽ കോടിയോളം തൊ‍ഴിലാളികൾ പണിമുടക്കി.
ബാങ്കിംഗ്-വ്യവസായ മേഖല, പൊതുഗതാഗത സംവിധാനം എന്നിവ പൂർണമായും സ്തംഭിച്ചു. തൊ‍ഴിലാലികളുടെയും ജനങ്ങളുടെയും വലിയ പങ്കാളിത്തം കൊണ്ട് പണിമുടക്ക് വൻ വിജയമായി.

സംസ്ഥാനത്താകെ 482 സമരകേന്ദ്രങ്ങളാണുണ്ടായിരുന്നത്. തൊ‍ഴിലാളികളുടെ ജീവല്‍ പ്രശ്നങ്ങള്‍ ചൂണ്ടികാട്ടിയുള്ള പണിമുടക്കിന് വന്‍ ജനപിന്തുണയാണ് ഇൗ കേന്ദ്രങ്ങളിൽ ലഭിച്ചത്.

പണിമുടക്കിന്‍റെ ബാഗമായി 32 കേന്ദ്രങ്ങളിൽ ട്രെയിൻ തടഞ്ഞു. ശബരിമല സർവീസ‌് ഒഴികെ കെഎസ‌്ആർടിസി മറ്റ് സർവ്വീസുകൾ നടത്തിയില്ല.

സ്വകാര്യ ബസ്, ഓട്ടോ–-ടാക‌്സി മേഖല പൂർണമായും സ‌്തംഭിച്ചു. കോൺട്രാക്ട‌് വാഹനങ്ങളും സർവീസ‌് നടത്തിയില്ല.ചുരുക്കം സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയത്.

പണിമുടക്ക് ചരിത്രം സൃഷ്ടിച്ചതായും തൊഴിലാളി വർഗത്തിന്‍റെ ഉയർത്തെഴുന്നേൽപ്പാണിതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

കടകമ്പോളങ്ങൾ ഭൂരിഭാഗവും അടഞ്ഞുകിടന്നു. എവിടെയും നിർബന്ധിച്ച‌് കടകൾ അടപ്പിച്ചില്ല. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കരാർ തൊഴിലാളികൾ പണിമുടക്കിയതോടെ വിമാന സർവീസുകൾ മുടങ്ങി.

കരിപ്പൂരിലും കാർഗോ സർവീസ്‌ മുടങ്ങി. കൊച്ചി, വല്ലാർപ്പാടം തുറമുഖങ്ങളിൽ ചരക്കുനീക്കവും സ്‌തംഭിച്ചു.

പ്രധാനപ്പെട്ട കേന്ദ്ര സർക്കാർ ഓഫീസുകൾ അടഞ്ഞുകിടന്നു. തപാൽ–-ആർഎംഎസ‌് മേഖല പൂർണമായും നിശ‌്ചലമായി.

ഇൻകംടാക്സ്, സെൻട്രൽ എക‌്സൈസ് വകുപ്പുകളിൽ മുഴുവൻ ജീവനക്കാരും പണിമുടക്കി. സംസ്ഥാനസർക്കാർ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു.

സെക്രട്ടറിയറ്റിൽ 115 ജീവനക്കർ മാത്രമാണ് ജോലിക്കെത്തിയത്. കേരളത്തിൽ 22000 ബാങ്ക് ജീവനക്കാരും പണിമുടക്കിന്‍റെ ഭാഗമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here