കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകണം

ശബരിമല വിഷയത്തില്‍ സ്ത്രീകള്‍ക്കെതിരെ കൊലവിളി പ്രസംഗം നടത്തിയ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

കൊല്ലം തുളസിയുടെ മാപ്പപേക്ഷയും കോടതി തള്ളി. ശബരിമലയിലേക്ക് പോകുന്ന യുവതികളെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം ദില്ലിക്കും ഒരു ഭാഗം പിണറായി വിജയന്റെ മുറിയിലേക്കും എറിഞ്ഞു കൊടുക്കണമെന്നായിരുന്നു കൊല്ലം തുളസിയുടെ പ്രസംഗം.

പ്രസംഗം കലാപത്തിനുള്ള ആഹ്വാനമാണെന്ന് ഹൈക്കോടതി വിലയിരുത്തി. അന്വേഷണ ഉദോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്നും ഉത്തരവിട്ടു.

ഒക്ടോബര്‍ 12ന് ചവറയില്‍ നടന്ന വിശ്വാസ സംരക്ഷണ ജാഥയില്‍ പ്രസംഗത്തിനിടെ ശബരിമലയില്‍ പോകുന്ന യുവതികളെ രണ്ടായി വലിച്ചു കീറണമെന്നും ഒരു ഭാഗം ഡല്‍ഹിക്കും ഒരുഭാഗം പിണറായി വിജയെന്റെ മുറിയിലേക്കും എറിയണമെന്നുമാണ് കൊല്ലം തുളസി പ്രസംഗിച്ചത്.

ഇത്തരം പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ഇത്തരം പ്രസംഗങ്ങള്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരാണ്. സമൂഹത്തിന് ഇത് തെറ്റായ സന്ദേശം നല്‍കും. കലാാപത്തിനുള്ള ആഹ്വാനമാണ് പ്രസംഗമെന്നും കോടതി പറഞ്ഞു.

ഡിവൈഎഫ്‌ഐ ചവറ ബ്ലോക്ക് കമ്മിറ്റി നല്‍കിയ പരാതിയിലാണ് മതസ്പര്‍ദ്ദ വളര്‍ത്തല്‍, മതവികാരത്തെ വ്രണപ്പെടുത്തല്‍, സ്തീത്വത്തെ അപമാനിക്കല്‍, സ്ത്രീകളെ പൊതുസ്ഥലത്തുവെച്ച് അവഹേളിക്കല്‍, അസഭ്യം പറയല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കനുസൃതമായ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്.

കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News