പാലഭിഷേകം നടത്തുന്നതിനിടയില്‍ അജിത്തിന്റെ ഭീമന്‍ കട്ടൗട്ട് തകര്‍ന്നു വീണു, ആരാധകര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു: വീഡിയോ

സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ പുറത്തിറങ്ങുന്ന സമയത്ത് ആരാധകര്‍ പല തരത്തിലുള്ള ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ഭാഷഭേദമന്യേ ആരാധകര്‍ ഇത്തരം കാര്യങ്ങള്‍ ചെയ്തു വരുന്നു. അതില്‍ ഒന്നാണ് ഭീമന്‍ കട്ടൗട്ട് വയ്ക്കുന്നതും അതില്‍ പാലഭിഷേകം നടത്തുന്നതും. ഈ ഇടക്ക് സര്‍ക്കാര്‍ എന്ന സിനിമ റിലീസ് ചെയ്തപ്പോള്‍ വിജയ് ആരാധകര്‍ കൊല്ലത്ത് കേരളത്തിലെ തന്നെ ഏറ്റവും വലിയ കട്ടൗട്ട് വച്ചിരുന്നു.

പക്ഷേ ഇത്തരം സംഭവങ്ങള്‍ ഇവരുടെ ജീവന് തന്നെ ഭീഷണിയാകാറുണ്ട്. ഇടക്ക് കട്ടൗട്ടില്‍ പാലഭിഷേകത്തിന് കയറിയ ഒരു വിജയ് ആരാധകന്‍ താഴെ വീണ് മരണപ്പെട്ടിരുന്നു. ഇപ്പോള്‍ ഭീതിയുണര്‍ത്തുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.

തമിഴ് സൂപ്പര്‍താരം അജിത്തിന്റെ പുറത്തിറങ്ങിയ വിശ്വാസം എന്ന ചിത്രത്തിന്റെ ഒരു വലിയ കട്ടൗട്ടില്‍ കയറി പോകുന്ന ആരാധകരെ ഈ വീഡിയോയില്‍ കാണാന്‍ സാധിക്കും. അവര്‍ മുകളിലെത്തി കട്ടൗട്ടിലേക്ക് പാല്‍ ഒഴിക്കുമ്പോളും അത് ചെറുതായി കുലുങ്ങുന്നുണ്ടായിരുന്നു.

പക്ഷേ അവര്‍ അത് കാര്യം ആക്കാതെ തങ്ങളുടെ പ്രവര്‍ത്തി തുടര്‍ന്നു. പക്ഷേ പെട്ടെന്ന് കട്ടൗട്ട് ആടി ഉലയുകയും അത് നിലത്തേക്ക് അതി ശക്തമായി വന്ന് പതിക്കുകയും ചെയ്യുന്നു. ആ നിമിഷവും അതിന് മുകളില്‍ ആളുകള്‍ ഉണ്ടയിരുന്നു.

തമിഴ്‌നാട്ടില്‍ ആണ് സംഭവം. പരിക്കേറ്റവരുടെ അവസ്ഥയെക്കുറിച്ചൊന്നും വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News